കൈതച്ചക്ക അല്ലെങ്കിൽ പൈനാപ്പിൾ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. പൈനപ്പിൾ ഉപ്പിലിട്ട് കഴിക്കുന്നതിന് മാത്രം ഒരുപാട് ആരാധകരുണ്ട്. മധുരവും രുചിയും മാത്രമല്ല, അതിനനുസരിച്ച് ഗുണങ്ങളുമുണ്ട് പൈനാപ്പിളിന്. ശരീരത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ധാരാളം ഗുണങ്ങളാണ് പൈനാപ്പിൾ നൽകുന്നത്. ഇത് ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. മുടി, ചർമ്മം, എല്ലുകൾ എന്നിവയ്ക്കും വളരെ നല്ലതാണ് ഈ ഫലം. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി,ബി, ഫോളേറ്റ് തുടങ്ങിയ ധാരാളം ധാതുക്കൾ അടങ്ങിയതാണ് പൈനാപ്പിൾ.
ബ്രോമെലെയ്ൻ എന്ന ഒരു ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇതിന് കാൻസറിനെ പ്രതിരോധിക്കാനും ഇൻഫ്ലമേഷൻ തടയാനുമുള്ള കഴിവുണ്ട്. രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം എല്ലുകളെ ശക്തിപ്പെടുത്താനും പൈനാപ്പിളിന് കഴിയും. ശരീരഭാരം കുറയ്ക്കുന്ന പൈനാപ്പിളിന് പൊണ്ണത്തടി കുറയ്ക്കാനുള്ള കഴിവുണ്ട്. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം, ബിഎംഐ, കൊഴുപ്പ് അടിഞ്ഞു കൂടുന്നത്, കരളിലെ കൊഴുപ്പിന്റെ അളവ് ഇവയെല്ലാം കുറയ്ക്കുമെന്ന് എലികളിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു. കുടവയർ കുറയ്ക്കാനും പൈനാപ്പിൾ മികച്ചതു തന്നെ. പൈനാപ്പിള്‍ പല വിധത്തിലുള്ള അര്‍ബുദങ്ങളെ അകറ്റിനിര്‍ത്തുമെന്ന് പല പഠനങ്ങളും അവകാശപ്പെടുന്നുണ്ട്. സ്തനാര്‍ബുദം, തൊലിയെ ബാധിക്കുന്ന അര്‍ബുദം, പിത്തനാളി- മലാശയം- അതിന്റെ ചുറ്റുപാടുള്ള ഭാഗങ്ങള്‍ എന്നിവയെ ബാധിക്കുന്ന അര്‍ബുദം, പ്രോസ്‌റ്റേറ്റ് അര്‍ബുദം തുടങ്ങിയ അര്‍ബുദങ്ങളെയെല്ലാം പ്രതിരോധിക്കാന്‍ പൈനാപ്പിളിന് കഴിവുണ്ടെന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്.
Also Read: മുഖത്തെ പിഗ്മന്റേഷന്‍ അലട്ടുന്നുണ്ടോ, പരിഹരിക്കാം
കടുത്ത ജലദോഷം ഉണ്ടെങ്കിൽ പൈനാപ്പിൾ കഴിക്കുന്നത് ഗുണം ചെയ്യും. ഇതിൽ ബ്രോമെലൈൻ ഘടകം അടങ്ങിയിരിക്കുന്നു. ഇത് അണുബാധയെ ചെറുക്കാനും ബാക്ടീരിയകളെ കൊല്ലാനും കഴിയുന്ന കോശ ജ്വലന ഗുണങ്ങളുള്ള എൻസൈമാണ്. ഇത് പതിവായി കഴിക്കുന്നത് ചുമ, ജലദോഷം എന്നിവയിൽ നിന്ന് നിങ്ങളെ തടയുന്നു. പൈനാപ്പിൾ കഴിക്കുന്നത് മോണകളെ ശക്തിപ്പെടുത്തും. പല്ലുകളും എല്ലുകളും കാൽസ്യം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാൽ എല്ലാ ദിവസവും പൈനാപ്പിൾ ജ്യൂസ് കുടിക്കാം.
അനാൾജെസിക് ഗുണങ്ങൾ ഉള്ള ബ്രോമെലെയ്ൻ, വീക്കവും വേദനയും കുറയ്ക്കുന്നു. എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് പൈനാപ്പിളിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. പൈനാപ്പിൾ കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും മുറിവ് വേഗം ഉണങ്ങാനും സഹായിക്കുന്നു. പൈനാപ്പിൾ ജ്യൂസ് കുടിക്കുന്ന കുട്ടികൾക്ക് മൈക്രോബിയൽ ഇൻഫെക്‌ഷനുകൾ വരാനുള്ള സാധ്യത കുറവാണ്. ശ്വേതരക്താണുക്കളുടെ അളവ് നാലിരട്ടി കൂട്ടാനും പൈനാപ്പിളിനു കഴിയും.
Also Read: കണ്‍തടങ്ങളിൽ കറുപ്പുണ്ടോ? പരിഹാരമിതാ
പൈനാപ്പിള്‍ കഴിക്കുന്നതും തൊലിപ്പുറത്ത് അപ്ലൈ ചെയ്യുന്നതും എല്ലാം ചര്‍മ്മത്തിന് ഏറെ നല്ലതാണ്. പൈനാപ്പിളിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-സി, ബീറ്റ കെരാട്ടിന്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ഭംഗിയെയും മെച്ചപ്പെടുത്തുന്നു. പൈനാപ്പിൾ പതിവായി കഴിക്കുന്നത് പ്രായമാകുമ്പോൾ കണ്ണിനെ ബാധിക്കുന്ന രോഗങ്ങളെ തടയാൻ സഹായിക്കും. ഉയർന്ന അളവിൽ വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും ധാരാളം ആന്റിഓക്‌സിഡന്റുകളും ഉണ്ട്, ഇത് നല്ല കാഴ്ചയ്ക്ക് സഹായിക്കും. പൈനാപ്പിളിൽ വാലൈൻ, ല്യൂസിൻ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് പേശിയുടെ വളർച്ചയ്ക്കും മെച്ചപ്പെടുത്തലിനും വളരെ സഹായിക്കും. ഒരു ഗ്ലാസ് പൈനാപ്പിൾ ജ്യൂസ് കുടിക്കുന്നത് ക്ഷീണത്തെ അതിജീവിക്കാൻ സഹായിക്കുകയും ദിവസം മുഴുവൻ കരുത്തോടെ പ്രവർത്തിക്കാൻ നിങ്ങൾക്ക് ഊർജ്ജം വർധിപ്പിക്കുകയും ചെയ്യും.