CMDRF

ഗിരീഷ് എ ഡി- നസ്ലെന്‍ ‘ഐ ആം കാതലന്‍’ റിലീസ് നവംബര്‍ 7 ന്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു

ഗിരീഷ് എ ഡി- നസ്ലെന്‍ ‘ഐ ആം കാതലന്‍’ റിലീസ് നവംബര്‍ 7 ന്
ഗിരീഷ് എ ഡി- നസ്ലെന്‍ ‘ഐ ആം കാതലന്‍’ റിലീസ് നവംബര്‍ 7 ന്

ഗിരീഷ് എ ഡി- നസ്ലെന്‍ ടീമൊന്നിക്കുന്ന ‘ഐ ആം കാതലന്‍’ റിലീസ് നവംബര്‍ 7 ന്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവരുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സഹനിര്‍മ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.അനിഷ്മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

Also Read: ‘ചെറിയ കുട്ടികൾ പോലും ബോക്സ് ഓഫീസ് നമ്പറുകളുടെ അഭിനിവേശത്തിലാണ്..;- കാർത്തിക് സുബ്ബരാജ്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത നടനായ സജിന്‍ ചെറുകയില്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരണ്‍ വേലായുധന്‍, എഡിറ്റിംഗ് നിര്‍വഹിച്ചത് ആകാശ് ജോസഫ് വര്‍ഗീസ്, സംഗീതമൊരുക്കിയത് സിദ്ധാര്‍ത്ഥ പ്രദീപ് എന്നിവരാണ്.

കലാസംവിധാനം – വിവേക് കളത്തില്‍, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണന്‍ , മേക്കപ്പ് – സിനൂപ് രാജ്, വരികള്‍- സുഹൈല്‍ കോയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് പൂങ്കുന്നം, ഫിനാന്‍സ് കണ്‍ട്രോളര്‍ – അനില്‍ ആമ്പല്ലൂര്‍, മാര്‍ക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷന്‍ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റല്‍ പ്രൊമോഷന്‍- ഒബ്‌സ്‌ക്യൂറ, പിആര്‍ ഒ – ശബരി.

Top