CMDRF

21 ലക്ഷം കോടി കടന്ന് നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായ് റിലയന്‍സ്,പിന്നാലെ സെൻസെക്‌സും, നിഫ്റ്റിയും

21 ലക്ഷം കോടി കടന്ന് നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായ് റിലയന്‍സ്,പിന്നാലെ സെൻസെക്‌സും, നിഫ്റ്റിയും
21 ലക്ഷം കോടി കടന്ന് നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായ് റിലയന്‍സ്,പിന്നാലെ സെൻസെക്‌സും, നിഫ്റ്റിയും

തുടര്‍ച്ചയായ അഞ്ചാംദിവസവും നേട്ടങ്ങള്‍ കീഴടക്കികൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഇന്നും കുറിച്ചത് പുത്തന്‍ ഉയരം. സെന്‍സസ് 80,000 പോയിന്റ് എന്ന നാഴികക്കല്ലിലേക്ക് അടുത്തെങ്കിലും തൊട്ടുപിന്നാലെ ലാഭമെടുപ്പ് സമ്മര്‍ദം വന്‍ തിരിച്ചടിയായി. 79,671 എന്ന സര്‍വകാല ഉയരംതൊട്ട സെന്‍സസ് വ്യാപാരം ഉച്ചയോടെ 25 പോയിന്റ് താഴ്ന്ന് 79,213ലാണുള്ളത്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം 1.79 ലക്ഷം കോടി രൂപ വര്‍ധിച്ച് 440.21 ലക്ഷം കോടി രൂപയിലും എത്തിയിരുന്നു, പിന്നാലെ താഴേക്കിറങ്ങി. നിഫ്റ്റിയും 24,174 എന്ന റെക്കോഡ് ഉയരം തൊട്ടു നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത് എട്ട് പോയിന്റ് ശതമാനം നഷ്ടവുമായി 24,035ല്‍ ടാറ്റാ മോട്ടഴ്സ്, എസ്ബിഐ, എന്‍ടിപിസി റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ സ്റ്റീല്‍ എന്നിവയാണ് സെന്‍സസില്‍ കൂടുതല്‍ നേട്ടത്തിലുള്ള പ്രമുഖ ഓഹരികള്‍. നിഫ്റ്റിയില്‍ ഡോ.റെഡ്ഡീസ്, ഒഎന്‍ജിസി, ടാറ്റാ മോട്ടഴ്‌സ്, എസ്ബിഐ, ഡിവീസ് ലാബ് എന്നിവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, അള്‍ട്രടെക് സിമന്റ്, കൊട്ടക് ബാങ്ക് എന്നിവ നഷ്ടത്തിലും മുന്നിലാണ്. വിശാല വിപണിയില്‍ നിഫ്റ്റി സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് എന്നിവ 0.8-1.07 ശതമാനവും എഫ്എംസിജി, ഐടി, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം വരെയും നേട്ടത്തിലേറിയെങ്കിലും വില്‍പന സമ്മര്‍ദമുണ്ട്.

ബിഎസ്ഇയുടെയും നിഫ്റ്റിയുടെയും കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിലെ മികച്ച പ്രകടനമാണ് 2024ന്റെ ആദ്യപകുതി പരിഗണിച്ചാലുള്ളത്. ഈ വര്‍ഷം ഇതുവരെ നിഫ്റ്റി 10.6 ശതമാനവും സെന്‍സെക്‌സ് 9.7 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 25 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 22 ശതമാനവും നേട്ടം ഇക്കാലയളവില്‍ സ്വന്തമാക്കി. ബിഎസ്ഇയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം കൈവരിച്ചത് റിയല്‍റ്റി സൂചികയാണ് നിഫ്റ്റി 50ല്‍ മഹിന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോര്‍ട്സ് , ശ്രീറാം ഫിനാന്‍സ്, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇക്കാലയളവില്‍ നേട്ടത്തില്‍ മുന്നിലുള്ള ഓഹരികള്‍. രാജ്യത്തെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ ഇന്ന് രണ്ട് ശതമാനത്തോളം ഉയര്‍ന്ന് 52-ആഴ്ചത്തെ ഉയരമായ 3,129 രൂപവരെ എത്തി. നിലവില്‍ 3,114 രൂപനിരക്കിലാണു വ്യാപാരം പുരോഗമിക്കുന്നത് കമ്പനിയുടെ വിപണിമൂല്യം 21 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലും പിന്നിട്ടു. ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് റിലയന്‍സ്.

മോര്‍ഗന്‍ സ്റ്റാന്‍ലി, ജെഫറീസ് എന്നീ ബ്രോക്കറേജുകളില്‍നിന്ന് പോസിറ്റീവ് ഔട്ട്‌ലുക്ക് സ്റ്റാറ്റസ് കിട്ടിയതും, ഉപകമ്പനിയായ ജിയോ താരിഫ് നിരക്കുകള്‍ കുട്ടിയതും, റിലയന്‍സ് ഓഹരികളില്‍ ഇന്നു നേട്ടത്തിനു വഴിയൊരുക്കുകയായിരുന്നു. ജൂലൈ മൂന്നിനു പ്രാബല്യത്തില്‍ വരുംവിധം മൊബൈല്‍ റീചാര്‍ജ് പ്ലാന്‍ നിരക്കുകള്‍ 12.5 മുതല്‍ 25 ശതമാനം വരെയാണ് ജിയോ കൂട്ടിയത്. ജിയോയുടെ ചുവടുപിടിച്ചു ഭാരതി എയര്‍ടെല്ലും ഇന്ന് 11 മുതല്‍ 21 ശതമാനം വരെ താരിഫ് വര്‍ധന പ്രഖ്യാപിച്ചു എയര്‍ടെല്‍ ഓഹരിയും ഇന്ന് രാവിലെ 10 ശതമാനത്തോളം ഉയര്‍ന്ന് 1,225 രൂപവരെ എത്തിയിരുന്നെങ്കിലും നിലവിലുള്ളത് 7.3 ശതമാനം താഴ്ന്ന് 1,098 രൂപയിലാണ്.

Top