CMDRF

‘ദീപാവലി ധമാക്ക’ ഓഫര്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

പുതിയതും നിലവിലുള്ളതുമായ ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഈ പരിമിത സമയത്തേയ്ക്കുള്ള ഓഫര്‍ ലഭ്യമാണ്.

‘ദീപാവലി ധമാക്ക’ ഓഫര്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ
‘ദീപാവലി ധമാക്ക’ ഓഫര്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ

ദീപാവലിക്ക് പുതിയ ഉല്‍പ്പന്നങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യാന്‍ റിലയന്‍സ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഉപയോക്താക്കള്‍ക്കായി ‘ദീപാവലി ധമാക്ക’ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. ജിയോ എയര്‍ഫൈബറിന്റെ ഒരു വര്‍ഷത്തെ സൗജന്യ സബ്സ്‌ക്രിപ്ഷനും ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍ പോലുള്ള ചില അധിക ആനുകൂല്യങ്ങളുമാണ് ദീപാവലി ധമാക്ക ഓഫറിന്റെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്.

പുതിയതും നിലവിലുള്ളതുമായ ജിയോ എയര്‍ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഈ പരിമിത സമയത്തേയ്ക്കുള്ള ഓഫര്‍ ലഭ്യമാണ്.ഏതെങ്കിലും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറില്‍ 20,000 രൂപയോ അതില്‍ കൂടുതലോ ചെലവഴിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ജിയോഎയര്‍ഫൈബര്‍ സേവനം ആണ് റിലയന്‍സ് ഒരുക്കുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ നവംബര്‍ 3 വരെയുള്ള ദിവസങ്ങളില്‍ ഈ ഓഫര്‍ ലഭ്യമായിരിക്കും.

Also Read: അടിച്ചുകേറി ബിഎസ്എന്‍എൽ : ഒരൊറ്റ മാസം 29 ലക്ഷം പുതിയ ഉപഭോക്താക്കള്‍

ഒരു വര്‍ഷം മുഴുവന്‍ ജിയോ എയര്‍ ഫൈബര്‍ സൗജന്യമായി ലഭിക്കാന്‍ പ്രത്യേക വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്. മൈജിയോ, ജിയോമാര്‍ട്ട് ഡിജിറ്റല്‍ എക്സ്‌ക്ലൂസീവ് സ്റ്റോറുകള്‍ പോലുള്ള ഏതെങ്കിലും സ്റ്റോറുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്തിരിക്കണം. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 2,222 രൂപ വിലയുള്ള ദീപാവലി പ്ലാനിനൊപ്പം ഒറ്റത്തവണ മുന്‍കൂര്‍ റീചാര്‍ജ് തിരഞ്ഞെടുക്കാം.

ഈ ദീപാവലി മുതല്‍ ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി വരെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് നല്‍കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 47-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. ‘എല്ലാവര്‍ക്കും എല്ലായിടത്തും AI’ എന്ന റിലയന്‍സിന്റെ പുതിയ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന ജിയോ AI-ക്ലൗഡ് വെല്‍ക്കം ഓഫറിന്റെ ഭാഗമാണിത്.

Top