കോണ്‍ഗ്രസിന് ആശ്വാസം; 3500 കോടി രൂപയുടെ കുടിശ്ശികയില്‍ നിലവില്‍ നടപടി സ്വീകരിക്കരിക്കില്ല

കോണ്‍ഗ്രസിന് ആശ്വാസം; 3500 കോടി രൂപയുടെ കുടിശ്ശികയില്‍ നിലവില്‍ നടപടി സ്വീകരിക്കരിക്കില്ല
കോണ്‍ഗ്രസിന് ആശ്വാസം; 3500 കോടി രൂപയുടെ കുടിശ്ശികയില്‍ നിലവില്‍ നടപടി സ്വീകരിക്കരിക്കില്ല

ഡല്‍ഹി: ആദായ നികുതി വകുപ്പ് നോട്ടീസില്‍ കോണ്‍ഗ്രസിന് സുപ്രീം കോടതിയില്‍ ആശ്വാസം. 3500 കോടി രൂപയുടെ കുടിശ്ശികയില്‍ നിലവില്‍ നടപടി സ്വീകരിക്കരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു. കേസ് ജൂലായിലേക്ക് മാറ്റി. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതോടെയാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് നാഗരത്‌ന അധ്യക്ഷയായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയുടെ നീക്കമെന്നും കോണ്‍ഗ്രസ് സുപ്രീംകോടതിയെ അറിയിച്ചു. കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ടിഎംസി അടക്കം പാര്‍ട്ടികള്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.

Top