താമസവിസ നിയമലംഘകർക്ക് ആശ്വാസം; വൻതുക പിഴ ഒഴിവാകും, രണ്ട് മാസത്തെ ഗ്രേസ് പിരീഡ്

താമസവിസ നിയമലംഘകർക്ക് ആശ്വാസം; വൻതുക പിഴ ഒഴിവാകും, രണ്ട് മാസത്തെ ഗ്രേസ് പിരീഡ്
താമസവിസ നിയമലംഘകർക്ക് ആശ്വാസം; വൻതുക പിഴ ഒഴിവാകും, രണ്ട് മാസത്തെ ഗ്രേസ് പിരീഡ്

അബുദാബി: യുഎഇയിൽ താമസവിസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് ആശ്വാസമായി യൂഎ ഇ ഗവണ്മെന്റിന്റെ പുതിയ തീരുമാനം. താമസവിസ നിയമലംഘകർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു. കൂടാതെ പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനും ഇക്കാലയളവിൽ അവസരം നൽകും.

സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് യു എ ഇ ഗവണ്മെന്റ് പ്രഖ്യാപിച്ചത്. നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിൽ വൻതുകയുടെ പിഴയാണ് ഇതോടെ ഒഴിവായിക്കിട്ടുക.

Top