ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാം

മകരവിളക്ക്, മണ്ഡലകാലം മുതലായവ പരിഗണിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഇളവ് നല്‍കുന്നത്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാം
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാം

പത്തനംതിട്ട: വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക അനുമതി നല്‍കി വ്യോമയാന മന്ത്രാലയം. മകരവിളക്ക്, മണ്ഡലകാലം മുതലായവ പരിഗണിച്ചാണ് തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഇളവ് നല്‍കുന്നത്.

ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും സുരക്ഷ മുന്‍നിര്‍ത്തി ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് അത് കൈയിലുള്ള ബാഗില്‍ കയറ്റി കൊണ്ടുപോകാന്‍ സാധിക്കില്ലായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്.

Also Read : ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വിലക്ക് നീക്കിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകരുടെ ദീര്‍ഘകാലത്തെ അഭ്യര്‍ത്ഥന മാനിച്ചാണ് വ്യോമയാന മന്ത്രാലയം പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനകളോട് തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. ജനുവരി 20 വരെയാണ് നിലവില്‍ വിലക്ക് നീക്കിയിരിക്കുന്നത്.

Top