പത്തനംതിട്ട: പി.പി ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതില്‍ ആശ്വാസമുണ്ടെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. പൊലീസ് നടപടികളില്‍ വിശ്വാസമുണ്ടെന്നും അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മഞ്ജുഷ വ്യക്തമാക്കി. നേരത്തേ തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ കൊടുക്കണമെന്നും മഞ്ജുഷ പ്രതികരിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ കണ്ണപുരത്ത് വെച്ചാണ് പി.പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു.