ആശ്വാസമായി.. യുഎഇ പൊതുമാപ്പ് കാലാവധി നീട്ടി

യുഎഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് നിലവിൽ പൊതുമാപ്പ് നീട്ടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു

ആശ്വാസമായി.. യുഎഇ പൊതുമാപ്പ് കാലാവധി നീട്ടി
ആശ്വാസമായി.. യുഎഇ പൊതുമാപ്പ് കാലാവധി നീട്ടി

അബുദാബി: യുഎഇ പ്രവാസികൾക്ക് ആശ്വാസമായി പൊതുമാപ്പ് കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് പദ്ധതി ഒക്ടോബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് ഇപ്പോൾ രണ്ട് മാസത്തേക്ക് കൂടി ദീർഘിപ്പിച്ചത്.

ഇതിനകം ആയിരക്കണക്കിന് അനധികൃത താമസക്കാരാണ് തങ്ങളുടെ താമസം നിയമവിധേയമാക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തത്. ഒട്ടേറെ പേരുടെ പിഴകളും ഒഴിവാക്കി. നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് യുഎഇ ഇപ്പോൾ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതി.

Also Read :അ​ധി​ക​സ​മ​യ വേ​ത​നം ഇ​ര​ട്ടി​യാ​ക്ക​ണ​മെ​ന്ന് ജ​ലാ​ൽ കാ​ദെം

യുഎഇയുടെ 53-ാമത് ദേശീയദിനത്തോട് അനുബന്ധിച്ചാണ് നിലവിൽ പൊതുമാപ്പ് നീട്ടാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവ്. അതേസമയം പുതിയ സമയപരിധി ഡിസംബർ 31-ന് അവസാനിക്കും.

Top