രാത്രിയില്‍ നെഞ്ചെരിച്ചില്‍ ബുദ്ധിമുട്ടിക്കുന്നോ, വിട്ടുമാറാത്ത അസ്വസ്ഥത ഇല്ലാതാക്കാന്‍ നെഞ്ചെരിച്ചില്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. ആമാശയത്തില്‍ ആസിഡ് റിഫ്ളക്സ് സംഭവിക്കുന്നതിന്റെ ഫലമായി പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് രാത്രിയില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളുടെ ഉറക്കം നശിപ്പിക്കുന്നു. ഇതിനെയാണ് ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗം എന്ന് പറയുന്നത്. ഇത് പലരിലും വിട്ടുമാറാത്ത ബുദ്ധിമുട്ടുകള്‍ രാത്രിയില്‍ ഉണ്ടാക്കും. നെഞ്ചെരിച്ചില്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. ആമാശയത്തില്‍ ആസിഡ് റിഫ്ളക്സ് സംഭവിക്കുന്നതിന്റെ ഫലമായി പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് രാത്രിയില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ നിങ്ങളുടെ ഉറക്കം നശിപ്പിക്കുന്നു. ഇതിനെയാണ് ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് എന്ന് പറയുന്നത്. ഇത് പലരിലും വിട്ടുമാറാത്ത ബുദ്ധിമുട്ടുകള്‍ രാത്രിയില്‍ ഉണ്ടാക്കും.
രാത്രിയില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവരില്‍ പലപ്പോഴും ഉറക്കത്തിന് ഭംഗം വരുത്തുന്ന തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. നമ്മള്‍ കിടക്കുന്ന രീതി വരെ ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നു. നിങ്ങള്‍ മലര്‍ന്ന് കിടന്നാണ് ഉറങ്ങുന്നത് എന്നുണ്ടെങ്കില്‍ ഇവരില്‍ ആമാശയത്തിന് ആസിഡ് അസ്വസ്ഥതകള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് ആസിഡ് റിഫ്ളക്സ് ലക്ഷണങ്ങളായ നെഞ്ചെരിച്ചില്‍, ഏമ്പക്കം എന്നിവയെല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. രാത്രിയില്‍ ആസിഡ് ഉത്പാദനം ശരീരത്തില്‍ സ്വാഭാവികമായും സംഭവിക്കുന്നു. ഇത് പലപ്പോഴും ആസിഡ് റിഫ്ളക്സ് ഉണ്ടാവുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും മുകളില്‍ പറഞ്ഞത് പോലെ നിങ്ങള്‍ കിടക്കുമ്പോള്‍ ഉണ്ടാവുന്ന പൊസിഷന്‍ ശരിയല്ലെങ്കില്‍ പലപ്പോഴും ആസിഡ് റിഫ്ളക്സ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഭക്ഷണത്തിലെ മാറ്റങ്ങള്‍ ഭക്ഷണത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ആസിഡ് റിഫ്ളക്സ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളോ പാനീയങ്ങളോ കഴിക്കുന്നത് പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അമിതമായി എരിവുള്ള ഭക്ഷണങ്ങള്‍, സിട്രസ് പഴങ്ങള്‍, കഫീന്‍, മദ്യം, കൊഴുപ്പുള്ള ഭക്ഷണം എന്നിവ ആസിഡ് റിഫ്ലക്‌സ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്.
ഇത് പലപ്പോഴും രോഗലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഉറങ്ങുന്ന സമയത്തോട് അടുത്ത് കഴിയുമ്പോള്‍. ലക്ഷണങ്ങള്‍ തിരിച്ചറിയാം ആസിഡ് റിഫ്ളക്സ് ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നെഞ്ചില്‍ കത്തുന്നത് പോലെയുള്ള അവസ്ഥകളാണ് ഉണ്ടാവുന്നത്. ഇത് വായില്‍ പുളിച്ച് തികട്ടലിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. കൂടാതെ കയ്പുള്ള രുചിയും ചിലരില്‍ അനുഭവപ്പെടാം. മാത്രമല്ല ഇത്തരത്തിലുള്ള ആസിഡുകള്‍ അന്നനാളത്തിലേക്ക് തിരിച്ച് പോവുന്നത് പലപ്പോഴും നെഞ്ച് വേദനയും അസ്വസ്ഥതയും ഉണ്ടാക്കാം. ഇത് കൂടാതെ അന്നനാളത്തിലെ വീക്കത്തിനും ഇവ കാരണമാകാം. പരിഹാരം ഇപ്രകാരം രാത്രിയില്‍ നെഞ്ചെരിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. ആദ്യമായി ഉറങ്ങുന്ന സ്ഥാനം ക്രമീകരിക്കുന്നതിന് ശ്രദ്ധിക്കണം. തല എപ്പോഴും ഉയര്‍ത്തി വെച്ച് കിടക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ആസിഡ് അന്നനാളത്തിലേക്ക് തിരിച്ച് ഒഴുകുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നു. കൂടാത അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് ആമാശയത്തിന് ചുറ്റും മുറുക്കം ഇല്ലാത്ത രീതിയിലുള്ള വസ്ത്രം ധരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വയറ്റിലെ മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു.