CMDRF

സൽമാൻ ഖാനെയോ ദാവൂദ് ഇബ്രാഹിം സംഘത്തെയോ സഹായിച്ചാൽ സൂക്ഷിക്കുക: ഭീഷണി സിദ്ദിഖി കൊലപാതകം ഓർമ്മിപ്പിച്ച്

സിദ്ദിഖി കൊലപാതത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി ബിഷ്ണോയ് സംഘത്തിന്റെ ഭാ​ഗമെന്ന് വിശ്വസിക്കുന്ന ഷിബു ലോംകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു

സൽമാൻ ഖാനെയോ ദാവൂദ് ഇബ്രാഹിം സംഘത്തെയോ സഹായിച്ചാൽ സൂക്ഷിക്കുക: ഭീഷണി സിദ്ദിഖി കൊലപാതകം ഓർമ്മിപ്പിച്ച്
സൽമാൻ ഖാനെയോ ദാവൂദ് ഇബ്രാഹിം സംഘത്തെയോ സഹായിച്ചാൽ സൂക്ഷിക്കുക: ഭീഷണി സിദ്ദിഖി കൊലപാതകം ഓർമ്മിപ്പിച്ച്

മുംബൈ: മഹാരാഷ്ട്രയിലെ എന്‍സിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ നടൻ സൽമാൻ ഖാനെ സഹായിക്കുന്നവർക്ക് നേരെ ഭീഷണിയുമായി ലോറൻസ് ബിഷ്ണോയ് ​സംഘം. സൽമാൻ ഖാന്റെ വീടിന് സമീപം വെടിയുതിർത്തുകൊണ്ടാണ് ബിഷ്ണോയ് സംഘം ഭീഷണിയുയർത്തിയിരിക്കുന്നത്. ബാന്ദ്രയിൽ വച്ച് ഇന്നലെ രാത്രിയാണ് മുൻ മഹാരാഷ്ട്ര മന്ത്രിയായിരുന്ന സിദ്ദിഖിയെ വെടിവെച്ച് കൊന്നത്. കൊലപാതകത്തിന് പിന്നിൽ ബിഷ്ണോയ് സംഘമാണെന്ന് സംശയിക്കുന്നതിനിടെയാണ് സൽമാൻ ഖാനുമായി അടുപ്പമുള്ളവർക്ക് നേരെ ഭീഷണി.

സിദ്ദിഖി കൊലപാതത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി ബിഷ്ണോയ് സംഘത്തിന്റെ ഭാ​ഗമെന്ന് വിശ്വസിക്കുന്ന ഷിബു ലോംകർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്നതിനാലാണ് സിദ്ദിഖിയെ കൊലപ്പെടുത്തിയതെന്നാണ് ഇവരുടെ വാദം. സിദ്ദിഖിക്ക് സൽമാൻ ഖാനുമായി ബന്ധമുണ്ടായിരുന്നുവെന്നും പോസ്റ്റിൽ കൊലപാതക കാരണമായി പറയുന്നു. സൽമാൻ ഖാന്റെ വീടിന് പുറത്തുനടന്ന വെടിവെപ്പിലെ പ്രതിയായ അഞ്ജു ഥാപ്പൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചതും കൊലപാതക കാരണമായി പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Top