വാട്‌സ്ആപ്പിലും റീമെൻഷൻ ചെയ്യാമെന്നോ!

മറ്റു സാമൂഹ്യ മാധ്യമങ്ങൾ പോലെ സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാനും റീഷെയര്‍ ചെയ്യാനും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യാനുമുള്ള സംവിധാനങ്ങളാണ് വാട്‌സ്ആപ്പിലേക്ക് മെറ്റ കൊണ്ടുവരുന്നത്.

വാട്‌സ്ആപ്പിലും റീമെൻഷൻ ചെയ്യാമെന്നോ!
വാട്‌സ്ആപ്പിലും റീമെൻഷൻ ചെയ്യാമെന്നോ!

ളരെ പെട്ടെന്ന് തന്നെ പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ എപ്പോഴും ഒരുപടി മുന്നിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പിലേക്ക് അടുത്ത അപ്‌ഡേറ്റുകള്‍ വരുന്നു. മറ്റു സാമൂഹ്യ മാധ്യമങ്ങൾ പോലെ സ്റ്റാറ്റസുകള്‍ ലൈക്ക് ചെയ്യാനും റീഷെയര്‍ ചെയ്യാനും പ്രൈവറ്റ് മെന്‍ഷന്‍ ചെയ്യാനുമുള്ള സംവിധാനങ്ങളാണ് ഇപ്പോൾ വാട്‌സ്ആപ്പിലേക്ക് മെറ്റ കൊണ്ടുവരുന്നത്. അതോടൊപ്പം പുതിയ അപ്‌ഡേറ്റോടെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഇന്‍സ്റ്റഗ്രാമിലേത് പോലെ ടാപ് ചെയ്‌ത് ലൈക്ക് ചെയ്യാം.

ഇങ്ങനെ ടാപ് ചെയ്‌ത് ലൈക്ക് ചെയ്യുമ്പോൾ സ്റ്റാറ്റസ് സീനായ യൂസര്‍മാരുടെ പേരിനൊപ്പം ലൗ ഐക്കണ്‍ പ്രത്യക്ഷപ്പെടും. ലൈക്കിന് പുറമെ മറ്റ് കമന്‍റുകള്‍ രേഖപ്പെടുത്താനുള്ള ഓപ്ഷൻ എന്നാൽ ഇതുവരെ വന്നിട്ടില്ല. അതേസമയം ഇതിനകം മിക്ക ഡിവൈസുകളിലും ഈ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആഗോളമായി സ്റ്റാറ്റസ് ലൈക്ക് ഫീച്ചര്‍ ഇപ്പോള്‍ വന്നിരിക്കുന്നു. സ്വകാര്യമായ ഈ ലൈക്കുകള്‍ സ്റ്റാറ്റസ് ഇട്ടയാള്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ ഈ ഹാര്‍ട്ട് ഐക്കണിന് മറുപടി നല്‍കാന്‍ സ്റ്റാറ്റസിന്‍റെ ഉടമയ്ക്ക് കഴിയില്ല.

Also Read: വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

സ്റ്റാറ്റസില്‍ ഇനി മുതല്‍ മറ്റൊരാളെ സ്വകാര്യമായി മെന്‍ഷന്‍ ചെയ്യാന്‍ കഴിയുമെന്നതാണ് വാട്സാപ്പ് കൊണ്ടുവന്ന ഏറ്റവും പുതിയ ഫീച്ചർ. എന്നാല്‍ മൂന്നാമതൊരാള്‍ക്ക് ഇക്കാര്യം കാണാന്‍ കഴിയില്ല. അതുപോലെതന്നെ മെന്‍ഷന്‍ ചെയ്തുകഴിഞ്ഞാല്‍ ആ കോണ്‍ടാക്റ്റിന് ഈ സ്റ്റാറ്റസ് സ്വന്തം സ്റ്റാറ്റസില്‍ റീ ഷെയര്‍ ചെയ്യാനും സംവിധാനമുണ്ട്. നിലവിൽ ഇന്‍സ്റ്റഗ്രാമിന് സമാനമായ ഫീച്ചറാണിത്. ഇതിനെല്ലാം പുറമെ മറ്റനേകം ഫീച്ചറുകളും വാട്‌സ്ആപ്പിലേക്ക് വരും മാസങ്ങളില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട് മെറ്റ.

ലിങ്കുകളിലെ യാഥാർഥ്യം തിരിച്ചറിയാം

SYMBOLIC IMAGE

വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ സാധരണ ഒരുപാട് ലിങ്കുകളും സന്ദേശങ്ങളും വരുന്നതു കാണാം. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഫീച്ചറും വാട്‌സ്ആപ്പിലേക്ക് വരുന്നുണ്ട്.

Also Read: എക്സിൽ 200 മില്യൺ ഫോളോവേഴ്സുമായി മസ്ക്

വാട്‌സ്ആപ്പില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോനക്ക് വിധേയമാക്കുക. ഗൂഗിളിന്‍റെ സഹായത്തോടെയായിരിക്കും വാട്‌സ്ആപ്പ് ഈ വസ്‌തുതാ പരിശോധന നടത്തുന്നത്.

Top