പലരും നേരിടുന്ന പ്രശ്നമാണ് പല്ലിലെ മഞ്ഞ നിറം. പല്ലിലെ ഈ നിറം മാറ്റാൻ ഒന്നിലേറെ വഴികളുണ്ട്. ബേക്കിംഗ് സോഡാ പേസ്റ്റ് രൂപത്തിലാക്കി പല്ല് തേച്ചാൽ മഞ്ഞ കറയെ ഇല്ലാതാകാൻ സാധിക്കും. അതുപോലെ മറ്റൊരു മാർഗമാണ് ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ലിൽ ഉരസുന്നത്. ഇത് പല്ലിലെ കറ മാറ്റുന്നത് പോലെത്തന്നെ പല്ലിനെ കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും. മാവിന്റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളിൽ തേക്കുന്നതും കറയെ അകറ്റാൻ സഹായിക്കും. ഉപ്പ്, മഞ്ഞൾ, ചെറുനാരങ്ങ എന്നിവ വച്ച് പല്ലു തേക്കുന്നതും മഞ്ഞ നിറത്തെയും കറകളേയും കളയാൻ സഹായിക്കും. ഒരു ടീസ്പൂൺ വെളിച്ചെണ്ണ വായിൽ നിറച്ച് 20 മിനിറ്റിന് ശേഷം തുപ്പിക്കളഞ്ഞ് വെള്ളം ഉപയോഗിച്ച് വായ കഴുകുന്നതും കറകളെ അകറ്റാൻ സഹായിക്കും. പിന്നെയുള്ളത് എല്ലാവർക്കും അറിയാവുന്ന ഉമിക്കരി നന്നായി പൊടിച്ച് പല്ലിൽ അമർത്തി തേക്കുക എന്നതാണ്.