CMDRF

മുഖത്തെ കറുത്ത പാടുകൾ അകറ്റാം

മുഖത്തെ കറുത്ത പാടുകൾ അകറ്റാം
മുഖത്തെ കറുത്ത പാടുകൾ അകറ്റാം

ല കാരണങ്ങൾകൊണ്ടും മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാം. അമിതമായി വെയിൽ കൊള്ളുന്നത്, മുഖക്കുരു മൂലം എന്നിങ്ങനെ മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാകാം. ഇത്തരം പാടുകളെ അകറ്റാൻ സഹായിക്കുന്ന ചില ഫേസ് പാക്കുകളാണ് കറ്റാർവാഴ ജെൽ, നാരങ്ങാ- തേൻ, ഓറഞ്ച് ഫേസ് പാക്ക്, പപ്പായ ഫേസ് പാക്ക്, തക്കാളി നീര്, കോഫി പൗഡർ

മുഖത്തെ കറുത്ത പാടുകളെ അകറ്റാൻ കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിനായി കറ്റാർവാഴ ജെൽ കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം. നാരങ്ങാ നീരിൽ തേൻ ചേർത്ത് മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയുന്നതും കറുത്ത പാടുകൾ പോകാൻ സഹായിക്കും.

മൂന്ന് ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ച് രണ്ട് ടീസ്പൂൺ ഓറഞ്ച് പീൽ പൗഡറും രണ്ട് ടീസ്പൂൺ തൈരും രണ്ട് ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നതും മുഖം തിളങ്ങാൻ നല്ലതാണ്. നാല് സ്പൂൺ പപ്പായ ഉടച്ചതിലേയ്ക്ക് രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരും തേനും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനിറ്റ് കഴിഞ്ഞ്‌ കഴുകിക്കളയാം. ആഴ്ചയിൽ രണ്ട്- മൂന്ന് തവണ ഇത് പരീക്ഷിക്കാം.

മുഖത്തെ കറുത്ത പാടുകളുള്ള ഭാഗത്ത് തക്കാളി നീര് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയുന്നതും ഗുണം ചെയ്യും. മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാൻ കോഫി പൗഡർ കൊണ്ടുള്ള ഫേസ് പാക്ക് ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി കോഫി വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

Top