‘രാജ്യത്തെ സേവിക്കുന്നവരോടുള്ള നന്ദി’; വാഹന ശ്രേണിയിലെ വമ്പൻമാരെ ഇന്ത്യന്‍ സൈന്യത്തിന് നൽകി റെനോ

മൂന്ന് വാഹനങ്ങളാണ് റെനോ ഇന്ത്യയുടെ വാഹനശ്രേണിയില്‍ ഉള്ളത്. ഈ മൂന്ന് മോഡലുകളും അവര്‍ സൈന്യത്തിന് നല്‍കിയിട്ടുണ്ട്

‘രാജ്യത്തെ സേവിക്കുന്നവരോടുള്ള നന്ദി’; വാഹന ശ്രേണിയിലെ വമ്പൻമാരെ ഇന്ത്യന്‍ സൈന്യത്തിന് നൽകി റെനോ
‘രാജ്യത്തെ സേവിക്കുന്നവരോടുള്ള നന്ദി’; വാഹന ശ്രേണിയിലെ വമ്പൻമാരെ ഇന്ത്യന്‍ സൈന്യത്തിന് നൽകി റെനോ

ന്ത്യന്‍ സൈന്യത്തിനായി വാഹനങ്ങള്‍ നൽകി രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ റെനോ ഇന്ത്യ. റെനോയുടെ വാഹനനിരയിലെ മികച്ച മോഡലുകളായ കൈഗര്‍, ക്വിഡ്, ട്രൈബര്‍ എന്നീ മോഡലുകളാണ് സൈന്യത്തിനായി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ആര്‍മി നോര്‍ത്തേണ്‍ കമാന്റഡിന്റെ 14 കോര്‍പ്‌സിനാണ് റെനോ ഈ വാഹനങ്ങള്‍ സമ്മാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തിന് സുരക്ഷ ഉറപ്പാക്കുന്നവരുടെ ക്ഷേമം ഞങ്ങളുടെ പ്രതിബദ്ധതയാണെന്നാണ് റെനോ അറിയിച്ചിരിക്കുന്നത്. ഈ വാഹനങ്ങള്‍ ആര്‍മിയുടെ 14 കോര്‍പ്‌സ് നോര്‍ത്തേണ്‍ കമാന്റിന്റെ യാത്രസൗകര്യങ്ങളും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്നാണ് വിശ്വാസിക്കുന്നതെന്ന് റെനോ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് മേധാവി സുധീര്‍ മല്‍ഹോത്ര അഭിപ്രായപ്പെട്ടു.

Also Read: വിൽപ്പനയിൽ ഞെട്ടിച്ച് ഈ പുതിയ കാറുകൾ

നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നവരുടെ ക്ഷേമം ഉറപ്പാക്കുകയെന്നതിനൊപ്പം അവരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള റെനോ ഇന്ത്യയുടെ നന്ദിയും കടപ്പാടുമാണ് ഈ വാഹനങ്ങള്‍ സമ്മാനിക്കുന്നതിലൂടെ അറിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് വാഹനങ്ങളാണ് റെനോ ഇന്ത്യയുടെ വാഹനശ്രേണിയില്‍ ഉള്ളത്. ഈ മൂന്ന് മോഡലുകളും അവര്‍ സൈന്യത്തിന് നല്‍കിയിട്ടുണ്ട്.

കോംപാക്ട് എസ്.യു.വി. മോഡലായ റെനോ കൈഗര്‍, എന്‍ട്രി ലെവല്‍ എം.പി.വിയായ ട്രൈബര്‍, ഹാച്ച്ബാക്ക് പതിപ്പായ ക്വിഡ് എന്നിവയാണ് ഈ മോഡലുകള്‍. ഫീച്ചര്‍ സമ്പന്നമായ ക്വിഡിന്റെ ആര്‍.എക്‌സ്.എല്‍ ഓപ്ഷണല്‍ പതിപ്പാണ് സൈന്യത്തിനായി നല്‍കിയിരിക്കുന്നതെന്നാണ് സൂചനകള്‍. 4.69 ലക്ഷം രൂപയിലാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

Also Read: കാര്‍ണിവലിനൊപ്പം ഇലക്ട്രിക് എസ്.യു.വിയും ഇന്ത്യയിലേക്ക്

ഇന്ത്യയിലെ മികച്ച ഫാമിലി വാഹനങ്ങളില്‍ ഒന്നായാണ് ട്രൈബര്‍ കണക്കാക്കുന്നത്. എം.പി.വി. ശ്രേണിയില്‍ എത്തുന്ന ഈ വാഹനത്തില്‍ അത്യാവശ്യ ഫീച്ചറുകളെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍ സീറ്റ് ആംറെസ്റ്റ്, ഏഴ് ഇഞ്ച് ടി.എഫ്.ടി. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍, പവര്‍ ഫോള്‍ഡ് ഒ.ആര്‍.വി.എമ്മുകള്‍ തുടങ്ങിയവ അടിസ്ഥാന ഫീച്ചറുകളാണ്. ഏറ്റവും കുറഞ്ഞ വിലയുള്ള എം.പി.വിയായ ട്രൈബറിന് 5.99 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

Also Read: അഴകിൽ മന്നൻ, തലയെടുപ്പിൽ കേമൻ ; സ്ലാവിയ മോണ്ടേ കാര്‍ലോയുമായി സ്‌കോഡ

ഇന്ത്യയില്‍ ഏറ്റവുമധികം മത്സരം നടക്കുന്ന കോംപാക്ട് എസ്.യു.വി. ശ്രേണിയിലാണ് റെനോ കൈഗര്‍ എത്തുന്നത്. അടിസ്ഥാന മോഡലുകളില്‍ ഉള്‍പ്പെടെ ഓട്ടോഫോള്‍ഡ് ഒ.ആര്‍.വി.എം, ഓട്ടോ ഡിം ഐ.ആര്‍.വി.എം. തുടങ്ങിയ ഫീച്ചറുകളുമായി എത്തുന്ന ഈ വാഹനത്തിന് ടര്‍ബോചാര്‍ജ്ഡ് എന്‍ജിനും കരുത്തേകുന്നുണ്ട്. കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന എസ്.യു.വി. എന്ന ഖ്യാതി സ്വന്തമാക്കിയിട്ടുള്ള ഈ വാഹനത്തിന് 5.99 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

Top