CMDRF

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു
പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

ന്യൂകാസില്‍: പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു. 94 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.1964-ല്‍ പീറ്റര്‍ ഹിഗ്സ് ഉള്‍പ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തില്‍ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്തത്.

ഹിഗ്‌സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ട് വെച്ചതിന് 2013ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ബെല്‍ജിയന്‍ ശാസ്ത്രജ്ഞന്‍ ഫ്രാങ്കോയ്‌സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്സ് പങ്കിട്ടിരുന്നു.ഹിഗ്‌സ് ബോസോണ്‍ എന്ന സങ്കല്‍പം മുന്നോട്ടുവച്ച ഭൗതിക ശാസ്ത്രജ്ഞനാണ് പീറ്റര്‍ ഹിഗ്‌സ്.

Top