ന്യൂയോർക്ക്: പ്രശസ്ത യോഗ പരിശീലകൻ ശരത് ജോയിസ് അന്തരിച്ചു. 53 വയസ്സായിരുന്നു. അമേരിക്കയിലെ വിർജീനിയ സർവകലാശാലയ്ക്ക് സമീപം വിദ്യാർത്ഥികളുമായി കാൽനടയാത്ര നടത്തവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
വിർജീനിയ സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനാണ് ശരത് എത്തിയത്. നവംബറിൽ ടെക്സാസിലെ സാൻ അൻ്റോണിയോയിൽ യോഗ ക്ലാസുകൾ നടത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. ശരത് ജോയിസ്ന് കീഴിൽ ആയിരക്കണക്കിന് ശിക്ഷ്യന്മാരാണുള്ളത്.
Also Read: വിവാദ പരാമര്‍ശം; നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യമില്ല
യോഗ മാസ്റ്ററായ മുത്തച്ഛൻ കൃഷ്ണ പട്ടാഭി ജോയിസിൽ നിന്നാണ് ശരത് യോഗ പഠിച്ചത്. അതേസമയം, ഭൗതിക ശരീരം ജന്മനാടായ മൈസൂരിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. അമ്മ: സരസ്വതി ജോയിസ്, അച്ഛൻ: രംഗസ്വാമി, ഭാര്യ: ശ്രുതി ജോയിസ്, മക്കൾ: സംഭവ് ജോയിസ്, ശ്രദ്ധ ജോയിസ്.