ബംഗളൂരു: വാടക കുടിശ്ശിക വർധിച്ചതോടെ നഗരത്തിലെ രണ്ട് പോസ്റ്റ്ഓഫിസുകൾ ബി.ബി.എം.പി അധികൃതർ പൂട്ടി. പുതുക്കിയ കരാർ പ്രകാരം വാടക നൽകാത്തതിനെ തുടർന്ന് ഒരു കോടി രൂപയോളം കുടിശ്ശിക വന്നതോടെ സെന്റ് ജോൺസ് റോഡിലെയും വസന്ത് നഗർ മാർക്കറ്റിലെയും പോസ്റ്റ്ഓഫിസുകളാണ് ബി.ബി.എം.പി അധികൃതർ അടച്ചുപൂട്ടിയത്. 2014 മുതൽ പലതവണ നോട്ടീസ് നൽകിയിട്ടും വാടക കാര്യത്തിൽ പോസ്റ്റ്ഓഫിസ് അധികൃതർ വീഴ്ച വരുത്തുകയായിരുന്നു.
Also Read:സുപ്രീംകോടതിക്കെതിരായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് ഐ.എം.എ പ്രസിഡൻ്റ്