രേണുകസ്വാമി കൊലപാതകം: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടി പവിത്ര ഗൗഡ

കേസിൽ കൂട്ടുപ്രതിയും നടനുമായ ദർശൻ തൊഗുദീപ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണിത്.

രേണുകസ്വാമി കൊലപാതകം: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടി പവിത്ര ഗൗഡ
രേണുകസ്വാമി കൊലപാതകം: ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടി പവിത്ര ഗൗഡ

ബെംഗളൂരു: തന്റെ ആരാധകനായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കന്നഡ നടി പവിത്ര ഗൗഡ ഇന്ത്യൻ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ കൂട്ടുപ്രതിയും നടനുമായ ദർശൻ തൊഗുദീപ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണിത്.

Also Read: നടൻ ദർശൻ പ്രതിയായ കൊലക്കേസ്; ഗൂഢാലോചനയിൽ ഉൾപ്പെട്ടത് 17 പേർ

കേസിൽ ഹൈക്കോടതി പൊലീസിനു നോട്ടിസ് അയച്ചിരുന്നു. നവംബർ 7ന് കേസ് വീണ്ടും പരിഗണിക്കും. ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ ജൂൺ 8ന് തലയ്ക്കടിച്ചു കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിലാണ് ഇരുവരും പിടിയിലായത്.

Top