CMDRF

പ്രേക്ഷക ശ്രദ്ധ നേടി ആടുജീവിതം ട്രെയ്ലറിന്റെ പുനരാവിഷ്‌കരണം

പ്രേക്ഷക ശ്രദ്ധ നേടി ആടുജീവിതം ട്രെയ്ലറിന്റെ പുനരാവിഷ്‌കരണം
പ്രേക്ഷക ശ്രദ്ധ നേടി ആടുജീവിതം ട്രെയ്ലറിന്റെ പുനരാവിഷ്‌കരണം

പൃഥ്വിരാജ് -ബ്ലെസ്സി കൂട്ടുക്കെട്ടില്‍ സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തിയിട്ടുള്ള ചിത്രത്തിന്റെ ടീസറുകളും ട്രെയ്ലറും വളരെ ശ്രദ്ധ നേടിയിരുന്നു. സമാനമായി ഇപ്പോള്‍ യുട്യൂബില്‍ വൈറലാവുകയാണ് ആടുജീവിതം ട്രെയ്ലറിന്റെ പുനരാവിഷ്‌കരണം. യഥാര്‍ഥ ട്രെയിലറിനോട് കിടപിടിക്കുന്ന മേക്കിങും അഭിനേതാവിന്റെ അസാധ്യ പ്രകടനവുമാണ് വീഡിയോയെ വേറിട്ട അനുഭവമാക്കുന്നത്.

കാര്‍ബണ്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ആടുജീവിതം ട്രെയിലര്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തോളം പേരിലേക്ക് എത്തിക്കഴിഞ്ഞു. ജയശങ്കറാണ് ട്രെയ്ലര്‍ എഡിറ്റ് ചെയ്തിരിക്കുന്നതും ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നതും. ഷെബിന്‍ ഷരീഫ്, അഭിനേഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

ആടുജീവിതത്തിലെ നജീബായി നടന്‍ പൃഥ്വിരാജ് എത്തുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെതന്നെ ദൃശ്യവിസ്മയമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്

വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീന്‍ ലൂയിസ്, കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. ഈ മാസം 28 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

Top