മുംബൈ: ഭക്ഷ്യവില പണപ്പെരുപ്പം ഉയരുന്നത് തുടരുന്നതിനാൽ സെൻട്രൽ ബാങ്ക് തുടർച്ചയായ ഒമ്പതാം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി. 6.5 ശതമാനമായി റിപ്പോ നിരക്ക് തുടരും. റിസർവ് ബാങ്കിന്റെ ധനനയ സമിതിയുടേതാണ് തീരുമാനം. 2023 ഫെബ്രുവരിയിലാണ് റിപ്പോ നിരക്കിൽ അവസാനമായി മാറ്റം വരുത്തിയത്.
റീ പർച്ചേസ് അഗ്രിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് റിപോ നിരക്ക്. ആർബിഐ രാജ്യത്തെ ബാങ്കുകൾക്ക് കടമായി കൊടുക്കുന്നതിന്റെ പലിശയാണിത്. റിപോ നിരക്ക് വർധിച്ചാൽ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന വായ്പകളുടെ നിരക്കും വർധിക്കും.
Also Read: കുത്തനെ താഴോട്ട്; ഒറ്റയടിക്ക് 560 രൂപ കുറഞ്ഞു
ഓഗസ്റ്റിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആർബിഐയുടെ ലക്ഷ്യ പരിധിയായ നാല് ശതമാനത്തിനുള്ളിൽ ആണെങ്കിലും ഭക്ഷ്യവിലപ്പെരുപ്പം അതിന് മുകളിൽ 5.65 ശതമാനമായി തുടരുകയാണ്.
പച്ചക്കറികൾ, ധാന്യങ്ങൾ, പാൽ, പഴങ്ങൾ എന്നിവയുടെ വില കൂടിയതിനാൽ ഭക്ഷ്യപണപ്പെരുപ്പം ജൂണിൽ 9.4 ശതമാനമായി ഉയർന്നു. ഭക്ഷ്യേതര പണപ്പെരുപ്പം തുടർച്ചയായ 17-ാം മാസവും കുറഞ്ഞ് 2.3 ശതമാനത്തിലേക്ക് താഴ്ന്നു.