തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രശാന്തിനെതിരെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട്. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇല്ലാത്ത യോഗങ്ങൾ കാണിച്ച് ‘ഓൺ ഡ്യൂട്ടി’ എടുക്കുകയായിരുന്നു.മാസത്തിൽ പത്തുദിവസംപോലും ഓഫീസിലെത്താത്ത സ്ഥിതിയുണ്ടായിരുന്നെന്നും മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പ്രശാന്ത് ‘ഉന്നതി’യുടെ സി.ഇ.ഒ. ആയിരിക്കെ സുപ്രധാന ഫയലുകൾ കാണാതായെന്ന പരാതിയും നേരത്തെ ഉയർന്നിരുന്നു. അവധി ദിവസങ്ങളിൽ ജോലിചെയ്തു എന്നുകാണിച്ച് മറ്റൊരുദിവസം അവധിയെടുക്കുന്ന രീതിയും പ്രശാന്തിനുണ്ട്. സംസ്ഥാനത്തെ ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ അവധിക്ക് അർഹതയില്ല.
Also Read: സെക്കന്തരാബാദ്–ഷാലിമാർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് കോച്ചുകൾ പാളംതെറ്റി
വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറി അറിയാതെ പ്രശാന്ത് ഫയലുകൾ നേരിട്ട് ചീഫ് സെക്രട്ടറിക്കും മന്ത്രിക്കും നൽകും. പല ഫയലുകളിലും അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നുകാണിച്ച് സ്വന്തംനിലയിൽ ഒപ്പുവെക്കും. യോഗങ്ങളിൽ പങ്കെടുക്കാൻ നിർദേശിച്ചാലും അനുസരിക്കാറില്ല.
Also Read: എയര്‍ ഇന്ത്യ – വിസ്താര ലയനം; മാനേജ്‌മെന്റ് തലത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ പ്രഖ്യാപിച്ചു
കണ്ണൂർ, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് പ്രശാന്തിന്റെ ‘ഓൺഡ്യൂട്ടി’ അപേക്ഷ. എന്നാൽ, ഈ ദിവസങ്ങളിൽ അത്തരം യോഗം നടന്നില്ലെന്നതിന്റെ ഫീൽഡ് റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകി. സെക്രട്ടേറിയറ്റിലെ ഓഫീസിൽ പലദിവസങ്ങളിലും പ്രശാന്ത് ഉണ്ടാകാറില്ല. പലമാസങ്ങളിലും പത്തിൽത്താഴെയാണ് ഹാജറെന്നും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.