വീണ്ടും റയലിലെ ഇതിഹാസ കൂട്ടുകെട്ട് പുനഃസൃഷ്ടിക്കാന്‍ റൊണാള്‍ഡോ ക്ലബ്ബില്‍ സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്

വീണ്ടും റയലിലെ ഇതിഹാസ കൂട്ടുകെട്ട് പുനഃസൃഷ്ടിക്കാന്‍ റൊണാള്‍ഡോ ക്ലബ്ബില്‍ സമ്മര്‍ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്

ഒരു കാലത്തെ റയലിന്റെ ഇതിഹാസ കൂട്ടുകെട്ട് അല്‍ നാസറില്‍ സംയോജിപ്പിക്കന്‍ റൊണാള്‍ഡോ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡിന്റെ മുന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിനെയാണ് അല്‍ നസറിലെത്തിക്കാന്‍ ശ്രമിക്കുന്നത്. റാമോസിനെ ടീമിലെത്തിക്കാന്‍ അല്‍ നസറിന്റെ പുതിയ സ്പോര്‍ടിങ് ഡയരക്ടര്‍ ഫെര്‍ണാണ്ടൊ ഫിയറോയെ സമ്മര്‍ദം ചെലുത്താന്‍ റൊണാള്‍ഡോ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ സ്പാനിഷ് ക്ലബ്ബായ സെവിയ്യയുടെ താരമാണ് റാമോസ്. റയല്‍ മാഡ്രില്‍ നിന്നും പിഎസ്ജിയില്‍ പോയ റാമോസ് കഴിഞ്ഞ സീസണിലാണ് തന്റെ പഴയ ക്ലബ്ബായ സെവിയ്യയില്‍ എത്തിയത്. ക്ലബ്ബിനൊപ്പമുള്ള കരാര്‍ അവസാനിച്ചതിനു പിന്നാലെയാണ് റാമോസിനെ ടീമിലെത്തിക്കാന്‍ സൗദി വമ്പന്മാര്‍ ശ്രമം നടത്തുന്നത്.

2009 മുതല്‍ 2018 വരെ നീണ്ട ഒമ്പത് വര്‍ഷങ്ങളില്‍ റയലില്‍ റാമോസും റൊണാള്‍ഡോയും ഒരുമിച്ച് കളിച്ചിരുന്നു. ഇരുവരും 340 മത്സരങ്ങളിലാണ് ഒരുമിച്ച് കളിച്ചിട്ടുള്ളത്. രണ്ട് ലാ ലിഗ, നാല് ചാംപ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളും റയല്‍ മാഡ്രിഡിനായി നേടിയിട്ടുണ്ട്.

Top