ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ത്തേക്കുമെന്ന് റിപ്പോര്‍ട്ട്. സഖ്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ കശ്മീരില്‍ 12 സീറ്റില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജമ്മുവില്‍ 12 സീറ്റില്‍ മത്സരിക്കണമെന്നാണ് നാഷണല്‍ കോണ്‍ഫറന്‍സിന്റെ ആവശ്യം. നിലവില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇരു പാര്‍ട്ടികളും ഒന്നിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
അതേസമയം സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം മാത്രമായിരിക്കും വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. നേരത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തെരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള പറഞ്ഞിരുന്നു. എന്നാല്‍, കോണ്‍ഗ്രസുമായി സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പാര്‍ട്ടി തയാറാണെന്നായിരുന്നു മകന്‍ ഉമര്‍ അബ്ദുല്ലയുടെ പ്രതികരണം.