CMDRF

പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 സ്ഥാപനങ്ങള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്

പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 സ്ഥാപനങ്ങള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്
പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 സ്ഥാപനങ്ങള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്

ഡല്‍ഹി: പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷത്തിനുള്ളില്‍ 20 സ്ഥാപനങ്ങള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതായി റിപ്പോര്‍ട്ട്. മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം പ്രവര്‍ത്തന പരിചയമുള്ള സ്ഥാപനങ്ങള്‍ രാഷ്ട്രീയ സംഭാവനകള്‍ നല്‍കാന്‍ പാടില്ലെന്നിരിക്കെയാണ് നിയമവിരുദ്ധമായി ഈ സ്ഥാപനങ്ങള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 103 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ ഈ കമ്പനികള്‍ വാങ്ങിയതായാണ് ഡാറ്റ വ്യക്തമാക്കുന്നത്. ആദ്യ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുമ്പോള്‍ ഈ സ്ഥാപനങ്ങളില്‍ അഞ്ചെണ്ണം നിലവില്‍ വന്നിട്ട് ഒരു വര്‍ഷത്തില്‍ താഴെ മാത്രമേ ആയിരുന്നുള്ളൂ. ഏഴെണ്ണം ഒരു വര്‍ഷം പഴക്കമുള്ളതും മറ്റ് എട്ട് കമ്പനികള്‍ രണ്ട് വര്‍ഷം മാത്രം പൂര്‍ത്തിയാക്കിയതുമായിരുന്നു.

20 കമ്പനികളില്‍ 12 എണ്ണവും ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയാണ്. ഈ കമ്പനികള്‍ ആകെ 37.5 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ട്. അതില്‍ 75 ശതമാനത്തോളം ബിആര്‍എസിനാണ് നല്‍കിയിരിക്കുന്നത്. ബാക്കിയുള്ളവ ടിഡിപി, കോണ്‍ഗ്രസ്, ബിജെപി എന്നീ പാര്‍ട്ടികള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഹൈദരാബാദിലെ കമ്പനികളായ ടിഷാര്‍ക്‌സ് ഇന്‍ഫ്ര ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ടിഷാര്‍ക്‌സ്ഓവര്‍സീസ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്നിവ 2023-ല്‍ സംയോജിച്ച് മാസങ്ങള്‍ക്കുള്ളില്‍ 7.5 കോടി മൂല്യമുള്ള ബോണ്ടുകള്‍ വാങ്ങി ബിആര്‍എസിന് സംഭാവന നല്‍കിയതായി രേഖകള്‍ പറയുന്നു.കമ്പനി നിയമം 2013 ലെ സെക്ഷന്‍ 182 അനുസരിച്ച്, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഒരു സ്ഥാപനം സംഭാവന നല്‍കിയാല്‍, സംഭാവന ചെയ്ത തുകയുടെ അഞ്ചിരട്ടി വരെ പിഴ ചുമത്തും. വീഴ്ച വരുത്തുന്ന കമ്പനിയിലെ ഓരോ ഉദ്യോഗസ്ഥനും ആറ് മാസം വരെ തടവും അങ്ങനെ സംഭാവന ചെയ്ത തുകയുടെ അഞ്ചിരട്ടി വരെ പിഴയും ശിക്ഷയായി ലഭിക്കും.

ബാക്കിയുള്ളവയില്‍, കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്എച്ച് അയണ്‍ ആന്‍ഡ് സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ് ബിജെപിക്ക് 15 കോടിയും ബിജെഡിക്ക് അഞ്ച് കോടിയും നല്‍കി. മൂന്ന് വര്‍ഷം തികയുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അവര്‍ ആദ്യ ഇലക്ടറല്‍ ബോണ്ട് വാങ്ങിയത്. 2021 നവംബറില്‍ സംയോജിപ്പിച്ച അസ്‌കസ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഒന്നര വര്‍ഷത്തിനുള്ളില്‍ അതിന്റെ ആദ്യത്തെ ഇലക്ടറല്‍ ബോണ്ട് വാങ്ങുകയും 22 കോടി രൂപ സംഭാവന നല്‍കുകയും ചെയ്തു. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവയ്ക്കാണ് ഇത് നല്‍കിയിരിക്കുന്നത്.

Top