സൗദിയിൽ അപകട മരണങ്ങൾ 50% കുറഞ്ഞതായി റിപ്പോർട്ട്

നിയമങ്ങൾ കടുപ്പിച്ചതോടെ സൗദിയിലെ റോഡപകടമരണങ്ങളിൽ 50% കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

സൗദിയിൽ അപകട മരണങ്ങൾ 50% കുറഞ്ഞതായി റിപ്പോർട്ട്
സൗദിയിൽ അപകട മരണങ്ങൾ 50% കുറഞ്ഞതായി റിപ്പോർട്ട്

റിയാദ്: നിയമങ്ങൾ കടുപ്പിച്ചതോടെ സൗദിയിലെ റോഡപകടമരണങ്ങളിൽ 50% കുറവുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 11 ലധികം കേന്ദ്രങ്ങൾ സ്ഥാപിക്കുകയും 1100 ലധികം കിലോമീറ്ററിലധികം പാതകളിൽ സുരക്ഷാ പരിശോധനകൾ ശക്തമാക്കുകയും ചെയ്തിരുന്നു.

എല്ലാ പ്രധാന റോഡുകളിലും സ്‌ക്വയറുകളിലും ഇന്റർ സെക്ഷനുകളിലും ട്രാഫിക് നിയമങ്ങൾ കർശനമാക്കുകയും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തതോടെയാണ് അപകടങ്ങൾ കുറഞ്ഞതെന്ന് മന്ത്രാലയം അറിയിച്ചു.

Also Read: ലബനന് വീണ്ടും സഹായമെത്തിച്ച് കുവൈത്ത്

ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ അത്യാധുനീക ഉപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങളും ഏർപ്പെടുത്തിയിരുന്നു. ഇതോടെ നിയമലംഘനങ്ങൾ കുറഞ്ഞു. 2016 ൽ ഒരു ലക്ഷം പേരിൽ 28.8 ശരാശരിയിൽ അപകടമരണങ്ങൾ സംഭവിച്ചിരുന്നെങ്കിൽ 2023 ൽ അത് 13 കേസുകളായി കുറഞ്ഞു. 2024 ലെ ആദ്യ 9 മാസങ്ങളിൽ 2023 നെ അപേക്ഷിച്ചു റോഡപകട മരണങ്ങൾ 25.9% ആയി കുറഞ്ഞതായും ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നു.

Top