മുംബൈയിൽ അന്തരീക്ഷ മലിനീകരണം മോശമായി തുടരുന്നതായി റിപ്പോർട്ട്

എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) ഏറ്റവും മോശം വിഭാഗമായ 151ൽ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

മുംബൈയിൽ അന്തരീക്ഷ മലിനീകരണം മോശമായി തുടരുന്നതായി റിപ്പോർട്ട്
മുംബൈയിൽ അന്തരീക്ഷ മലിനീകരണം മോശമായി തുടരുന്നതായി റിപ്പോർട്ട്

മുംബൈ: നഗരത്തിലെ അന്തരീക്ഷം കനത്ത പുക മൂലം വളരെ മോശമായതായി റിപ്പോർട്ട്. എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ)
ഏറ്റവും മോശം വിഭാഗമായ 151ൽ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡാണ് മുംബൈ നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇപ്പോഴും മോശമാണെന്ന് രേഖപ്പെടുത്തിയത്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) അപ്‌ഡേറ്റുകൾ അനുസരിച്ച്, സാന്താക്രൂസ് മേഖലയിൽ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഇത് സാധാരണ താപനിലയേക്കാൾ 1.5 ഡിഗ്രി കൂടുതലാണ്. കാലാവസ്ഥാ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം കൊളാബ ഒബ്സർവേറ്ററിയിൽ 34.6 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.

അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും തെളിഞ്ഞ ആകാശം കാണാൻ സാധ്യതയുണ്ടെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റ്.

Top