ഡല്‍ഹി: ഗവര്‍ണര്‍ പദവിയില്‍ അഴിച്ചുപണിക്ക് സാധ്യത. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ആരിഫ് മുഹമ്മദ് ഖാനെ മാറ്റി പകരം നാവിക സേന മുന്‍ മേധാവി അഡ്മിറല്‍ ദേവേന്ദ്ര കുമാര്‍ ജോഷിയെ നിയമിച്ചേക്കുമെന്നണ് റിപ്പോര്‍ട്ട്.
ഉപതെരഞ്ഞെടുപ്പുകള്‍ക്കു ശേഷം ഗവര്‍ണര്‍ സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന ആരിഫ് മുഹമ്മദ് ഖാന് പകരം മറ്റൊരു പദവി നല്‍കുന്നതും പരിഗണനയിലാണ്. ജമ്മു കശ്മീര്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് രാം മാധവിനെയും പരിഗണിക്കുന്നുണ്ട്. പി എസ് ശ്രീധരന്‍ പിള്ള അടക്കമുള്ളവര്‍ക്കും മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.