CMDRF

ശങ്കര്‍ സംവീധാനത്തിൽ സൂര്യയും വിക്രമും ഒന്നിക്കുന്നു

ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചെത്തുന്നത്.

ശങ്കര്‍ സംവീധാനത്തിൽ സൂര്യയും വിക്രമും ഒന്നിക്കുന്നു
ശങ്കര്‍ സംവീധാനത്തിൽ സൂര്യയും വിക്രമും ഒന്നിക്കുന്നു

പ്രേക്ഷകരുടെ പ്രിയ താരങ്ങൾ സൂര്യയും വിക്രമും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ശങ്കർ സംവീധാനം ചെയ്യുന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്താനിരിക്കുന്നത് .തമിഴിലെ പ്രശസ്ത നോവല്‍ ‘വീരയുഗ നായകന്‍ വേല്‍പ്പാരി’യുടെ ചലച്ചിത്രാവിഷ്‌ക്കാരത്തിലൂടെയാണ് ഇത്.

ഇരുപത്തിയൊന്ന് വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ബാല സംവിധാനം ചെയ്ത പിതാമകന്‍ എന്ന സിനിമയിലായിരുന്നു നേരത്തെ ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് വിക്രമിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ALSO READ: ‘കൊണ്ടലി’ലെ വീഡിയോ ഗാനം എത്തി

ശങ്കറും വിക്രവും ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. അന്യന്‍, ഐ എന്നിവയാണ് ഈ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. സൂര്യയെ സംബന്ധിച്ച് ശങ്കറിനൊപ്പമുള്ള ആദ്യ ചിത്രം കൂടിയാകും ഇത്. തമിഴകത്തെ ഏറ്റവും പ്രശസ്തമായ നോവലുകളില്‍ ഒന്നാണ് എസ് വെങ്കടേശന്‍ എഴുതിയ ‘വീരയുഗ നായകന്‍ വേല്‍പ്പാരി’. ഇതിന്റെ അവകാശം ശങ്കര്‍ നേരത്തെ സ്വന്തമാക്കിയിരുന്നു.

Top