ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇസ്രയേൽ പദ്ധതി തയ്യാറാക്കിയതായ ഏറ്റവും പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഉയർന്ന സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രമുഖ ഇസ്രയേൽ ന്യൂസ് പോർട്ടലായ വാലയാണ് ഇതുസംബന്ധമായ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഇറാൻ്റെ ആണവകേന്ദ്രം ആക്രമിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സുരക്ഷാ സംവിധാനത്തിൻ്റെയും രാഷ്ട്രീയ വിഭാഗത്തിൻ്റെയും എല്ലാ തലങ്ങളിലും ഇസ്രയേൽ അധികാരികൾ സമവായത്തിലെത്തിയതായാണ് ഇസ്രയേൽ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരമൊരു ആക്രമണം നടത്താൻ ഇസ്രയേലിന് സാങ്കേതിക ശേഷിയുണ്ടെന്നും നവംബർ 21 ന് പ്രസിദ്ധീകരിച്ച വാർത്തയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: റഷ്യയുടെ മിന്നൽ ആക്രമണത്തിൽ പതറി നാറ്റോ സഖ്യം, ഉത്തര കൊറിയയും ഇറാനും ആവേശത്തിൽ
ആണവായുധങ്ങൾ സ്വന്തമാക്കാൻ ഇറാനെ ഇസ്രയേൽ അനുവദിക്കില്ലെന്ന് ഇസ്രയേൽ ഉന്നതർ ചൂണ്ടിക്കാട്ടിയതായും ഈ റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. ഇറാന് എതിരായ സാമ്പത്തിക ഉപരോധം ഒരു തടസ്സമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നതാണ് ഇസ്രയേലിൻ്റെ വിലയിരുത്തൽ. ഇറാൻ്റെ ആണവ പദ്ധതി ഇല്ലാതാക്കാൻ അതുകൊണ്ട് കഴിയുകയില്ലെന്നും ഉന്നത ഇസ്രയേൽ ഉറവിടത്തെ ഉദ്ധരിച്ച് വാല തുറന്ന് സമ്മതിച്ചിട്ടുണ്ട്.
Also Read: അമേരിക്കയെ അസ്വസ്ഥമാക്കുന്ന പുടിന്‍-കിം സൗഹൃദം
ഒക്‌ടോബർ അവസാനം നടന്ന ഇറാനെതിരായ ഇസ്രയേൽ ആക്രമണത്തിൽ പാർച്ചിൻ സൈനിക സമുച്ചയത്തിലെ സജീവമായ ഒരു രഹസ്യ ആണവായുധ ഗവേഷണ കേന്ദ്രം നശിപ്പിക്കുകയും അത് ആണവായുധ ഗവേഷണം പുനരാരംഭിക്കുന്നതിനുള്ള ഇറാൻ്റെ ശേഷിയെ ബാധിക്കുകയും ചെയ്‌തതായി കഴിഞ്ഞ ആഴ്‌ച ആക്‌സിയോസ് ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു. 2003-ൽ ഇറാൻ അവസാനിപ്പിച്ചതായി കരുതപ്പെടുന്ന അമദ് ആണവായുധ പദ്ധതിയുടെ ഭാഗമാണ് നശിപ്പിക്കപ്പെട്ട ഈ കേന്ദ്രമെന്നാണ് അന്ന് ഇസ്രയേൽ മാധ്യമങ്ങളും പാശ്ചാത്യ മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. എന്തിനേറെ, ഈ വാർത്തകൾ മുഖവിലക്കെടുത്ത് കേരളത്തിൽ പോലും വലിയ വാർത്തകളാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്.
എന്നാൽ ഇതെല്ലാം തന്നെ തെറ്റായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇസ്രയേൽ മാധ്യമമായ വാലയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പരിശോധിച്ചാൽ വ്യക്തമാകുക. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ച് നശിപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ അവർക്ക് വീണ്ടും ഒരു ആക്രമണം നടത്താനുള്ള പദ്ധതി തയ്യറാക്കേണ്ടി വരുമായിരുന്നില്ല. ഇപ്പോൾ പുറത്ത് വന്ന വാർത്ത ശരിയാണെങ്കിൽ ഇറാൻ്റെ ആണവ പരീക്ഷണ കേന്ദ്രങ്ങൾക്ക് ഉൾപ്പെടെ ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നത് വ്യക്തമാണ്.
ഇറാൻ ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ ഇറാന് എതിരെ നടത്തിയ ആക്രമണം ഇറാൻ്റെ വ്യോമമേഖലയിൽ കയറാതെ നടത്തിയ പാളിയ ഓപ്പറേഷൻ എന്നാണ് ഇറാൻ സൈനിക നേതൃത്വം വിശേഷിപ്പിച്ചിരുന്നത്. അമേരിക്കയുടെ ഇറാഖിലെ വ്യോമ മേഖല ഉപയോഗപ്പെടുത്തിയാണ് ഇസ്രയേൽ ആക്രമണം നടത്തിയിരുന്നത്. എന്നാൽ ഈ ആക്രമണത്തെ മുൻപ് റഷ്യ നൽകിയ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചാണ് ഇറാൻ ചെറുത്തിരുന്നത്. ഇത് ഫലപ്രദമായിരുന്നു എന്ന് പിന്നീട് പുറത്ത് വന്ന ദൃശ്യങ്ങളിലും വ്യക്തമായിരുന്നു.
Also Read: എന്താണ് എടിഎസിഎംഎസ്, സ്റ്റോം ഷാഡോ മിസൈലുകൾ? റഷ്യയെ പ്രകോപിപ്പിച്ച ആയുധങ്ങള അറിയുക
ഇസ്രയേലിനെതിരെ കൂടുതൽ രൂക്ഷമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഹിസ്ബുള്ളയും ഹൂതികളും നടത്തുന്ന സാഹചര്യവും അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ വരെ ആക്രമണം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ഇപ്പോൾ വീണ്ടും ഇസ്രയേൽ ഇറാന് എതിരെ ഇറങ്ങിയാൽ അത് വലിയ രൂപത്തിലുള്ള പൊട്ടിത്തെറിയിലാണ് കലാശിക്കുക. ഇറാന് നേരെ നേരത്തെ നടത്തിയ ആക്രമണത്തിന് പലിശ സഹിതം തിരിച്ചടിക്കാനുള്ള സാഹചര്യമാണ് അതോടെ ഇറാനും വീണ് കിട്ടുക.
ഇതിനെല്ലാം പുറമെ റഷ്യ ഇപ്പോൾ കലിതുള്ളി നിൽക്കുന്ന സാഹചര്യമായതിനാൽ അമേരിക്ക ചിന്തിക്കുന്നതിലും അപ്പുറമുള്ള സഹായം സഖ്യകക്ഷിയായ ഇറാന് റഷ്യ നൽകാനുള്ള സാധ്യതയും ഏറെയാണ്. നിലവിൽ യുക്രെയ്ന് എതിരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് ലോകത്തെ തന്നെ അമ്പരിപ്പിച്ച റഷ്യ അമേരിക്കൻ ചേരിയെ തകർക്കാൻ ലഭിക്കുന്ന ഒരവസരവും ഇനി പാഴാക്കുകയില്ല. ഇതുവരെ നേരിട്ട് ഇറാൻ – ഇസ്രയേൽ സംഘർത്തിൽ റഷ്യ ഇടപെട്ടിട്ടില്ല. എന്നാൽ ഇനി ഈ നിലപാട് റഷ്യ തുടരാനും സാധ്യതയില്ല.
Also Read: നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രിക്കും എതിരെ അറസ്റ്റ് വാറണ്ട്
സ്വന്തം സഖ്യകക്ഷികൾക്ക് എതിരായ ഏത് ആക്രമണത്തെയും റഷ്യ എതിർക്കുമെന്ന് വ്ലാഡിമർ പുടിൻ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഉത്തര കൊറിയക്ക് നൽകുന്ന സൈനിക – സാമ്പത്തിക സഹായങ്ങൾ ഇറാനുമായും ഏർപ്പെടുവാൻ റഷ്യ തീരുമാനിച്ചിട്ടുണ്ട്. ഇറാൻ പ്രസിഡൻ്റിൻ്റെ റഷ്യൻ സന്ദർശന വേളയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. അമേരിക്കയെയും ഇസ്രയേലിനെയും ഏറെ ആശങ്കപ്പെടുത്താൻ പോകുന്നതും വലിയ ഭീഷണിയാകുന്നതും റഷ്യ – ഇറാൻ കരാർ തന്നെയാകുമെന്നാണ് നയതന്ത്ര വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
വീഡിയോ കാണാം