ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും ഹാര്‍ദ്ദിക്കിനെ മാറ്റിയത് അഗാര്‍ക്കറിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും ഹാര്‍ദ്ദിക്കിനെ മാറ്റിയത് അഗാര്‍ക്കറിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും ഹാര്‍ദ്ദിക്കിനെ മാറ്റിയത് അഗാര്‍ക്കറിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും ഹാര്‍ദ്ദിക്ക് പാണ്ഡ്യയെ മാറ്റിയത് മുഖ്യസെലക്ടര്‍ അജിത്ത് അഗാര്‍ക്കറിന്റെ തീരുമാനമെന്ന് റിപ്പോര്‍ട്ട്. ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഉപനായകനായിരുന്നു ഹാര്‍ദ്ദിക്ക്. എന്നാല്‍ താരത്തെ മറികടന്ന് സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്തേയ്ക്ക് എത്തുകയായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം കൈകാര്യം ചെയ്യാന്‍ ഹാര്‍ദ്ദിക്കിന് മികവില്ലെന്നായിരുന്നു അഗാര്‍ക്കറിന്റെ നിരീക്ഷണം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ താരത്തിന്റെ ക്യാപ്റ്റന്‍സിയും അഗാര്‍ക്കര്‍ വിലയിരുത്തി. 2022ല്‍ ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ ചാമ്പ്യന്മാരാകുമ്പോഴും 2023ല്‍ ഫൈനലിസ്റ്റുകളാമ്പോഴും ഹാര്‍ദ്ദിക്ക് പാണ്ഡ്യ ആയിരുന്നു ക്യാപ്റ്റന്‍. എന്നാല്‍ ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്‌റയുടെ പരിശീലക മികവിന് കീഴിലാണ് ഹാര്‍ദ്ദിക്കിന്റെ നേട്ടമെന്നാണ് അഗാര്‍ക്കറിന്റെ വിലയിരുത്തല്‍ എന്നാണ് നിരീക്ഷണം.

മുംബൈ ഇന്ത്യന്‍സിന്റെ നായകനായി ഹാര്‍ദ്ദിക്ക് പാണ്ഡ്യ മടങ്ങിയെത്തിയപ്പോള്‍ വിജയം നേടാന്‍ കഴിഞ്ഞില്ലെന്നും ഇന്ത്യന്‍ ടീം മുഖ്യസെലക്ടര്‍ വിലയിരുത്തി. മുംബൈ ഇന്ത്യന്‍സ് ഡ്രെസ്സിംഗ് റൂമില്‍ ഉണ്ടായ അസ്വസ്ഥതകളെ സംബന്ധിച്ച റിപ്പോര്‍ട്ടും ഹാര്‍ദ്ദിക്കിന് എതിരായി. ഇതോടെ അഗാര്‍ക്കറിന്റെയും ഗംഭീറിന്റെയും തീരുമാനം സൂര്യകുമാറിന് അനുകൂലമായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Top