CMDRF

‘എസ്ടിആര്‍ 48’ എന്ന ചിമ്പു ചിത്രത്തില്‍ നായികമാരായി എത്തുന്നത് ജാന്‍വി കപൂറും കിയാര അദ്വാനിയും എന്ന് റിപ്പോര്‍ട്ടുകള്‍

സ്ടിആര്‍ 48′ എന്ന ചിമ്പു നായകനാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും കിയാര അദ്വാനിയും നായികമാരാകുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ മൃണാള്‍ താക്കൂര്‍, ദീപിക പദുകോണ്‍ എന്നിവരെയായിരുന്നു നായികമാരായി പരിഗണിച്ചിരുന്നത്. ഇരുവര്‍ക്കും പകരമാണ് ജാന്‍വിയും കിയാരയും സിനിമയില്‍ നായികമാരാകുന്നത്. ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ദേസിംഗ് പെരിയസാമി ഒരുക്കുന്ന ചിത്രമാണ് ‘എസ്ടിആര്‍ 48’

പീരിയോഡിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കമല്‍ഹാസനും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുന്നു്. 100 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരട്ട സഹോദരന്മാരുടെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകള്‍ ഉണ്ട്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിമ്പുവിന്റെ ‘പത്തു തല’ എന്ന ചിത്രത്തിന് ശേഷമുള്ള ആദ്യ ചിത്രമാണിത്. ‘കെജിഎഫ്’, ‘സലാര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രവി ബര്‍സൂറാണ് ‘എസ്ടിആര്‍ 48’ന് സംഗീതം നിര്‍വഹിക്കുന്നത്.

Top