CMDRF

രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്.

രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്.
രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്.

ജയ്പൂര്‍: ഇന്ത്യന്‍ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ തന്റെ പഴയ ടീമിലേക്ക് പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗൗതം ഗംഭീറിന്റെ പകരക്കാരനായി ദ്രാവിഡിനെ മെന്ററായി പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിലേക്കാണ് ദ്രാവിഡ് മടങ്ങുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാജസ്ഥാന്‍ റോയല്‍സുമായി ദ്രാവിഡ് ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റും ദ്രാവിഡും ഇതുസംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യന്‍സ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2014, 2015 സീസണുകളില്‍ രാജസ്ഥാന്റെ മെന്ററായും ദ്രാവിഡ് പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലെ താരമായത്.

Top