ഡല്‍ഹി: രാജ്യത്തെ പ്രധാന ഐടി കമ്പനിയായ ഇന്‍ഫോസിസ് 32000 കോടി രൂപ നികുതി നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്മാറുമെന്ന്അ ന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഐടി മേഖലയില്‍ നിന്നുള്ള കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്മാറുന്നതെന്നും പറയുന്നു. 2017 മുതലുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) വിദേശ ഓഫീസുകള്‍ നല്‍കണമെന്നും അധികമായി 32000 കോടി രൂപ നല്‍കണമെന്നും ഇന്‍ഫോസിസിനോട് അധികൃതര്‍ കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാജ്യത്തെ നികുതി അന്വേഷണ വിഭാഗം ഇന്‍ഫോസിസിന് നോട്ടീസ് അയച്ചു.
എന്നാല്‍, സേവന കയറ്റുമതിക്ക് നികുതി ചുമത്തരുത് എന്ന ഇന്ത്യയുടെ വിശാലമായ നികുതി തത്വത്തിന് എതിരാണ് നോട്ടീസെന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. ഇന്‍ഫോസിസില്‍ നിന്ന് നികുതി ഈടാക്കിയാല്‍ ഇത്തിഹാദ്, ബ്രിട്ടീഷ് എയര്‍വേയ്സ് എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 10 വിദേശ വിമാനക്കമ്പനികളില്‍ നിന്നായി നികുതിയിനത്തില്‍ 100 കോടി ഡോളര്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമീപിക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ അറിയിച്ചു.