ശരീരഭാരം ശ്വാസകോശ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു; പുതിയ പഠനം

ഒരു വ്യക്തി ഗർഭപാത്രത്തിൽ ഉള്ളതുമുതൽ പ്രായപൂർത്തിയാകുന്നതുവരെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം വികസിക്കുന്നുമെന്ന് ​ഗവേഷകർ പറയുന്നു

ശരീരഭാരം ശ്വാസകോശ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു; പുതിയ പഠനം
ശരീരഭാരം ശ്വാസകോശ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു; പുതിയ പഠനം

രോഗ്യകരമായ ബോഡി മാസ് സൂചിക്സും ശരിയായ ശ്വാസകോശ പ്രവർത്തനവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതായി പുതിയ പഠനം.
കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഗാങ് വാങ്ങിൻ്റെ നേതൃത്വത്തിൽ അടുത്തിടെ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അനാരോഗ്യകരമായ ബോഡി മാസ് സൂചിക കുട്ടികളിലെ ശ്വാസകോശ പ്രവർത്തനത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പഠനത്തിൽ പറയുന്നു. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം എന്നിവയുടെ സാധ്യത ശ്വാസകോശത്തിൻ്റെ പ്രവർത്തനം കുറയുന്നത് കാരണമാകും എന്നും ഡോ. ഗാങ് വാങ്ങ് ചൂണ്ടിക്കാട്ടി.

ഒരു വ്യക്തി ഗർഭപാത്രത്തിൽ ഉള്ളതുമുതൽ പ്രായപൂർത്തിയാകുന്നതുവരെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം വികസിക്കുന്നുമെന്ന് ​ഗവേഷകർ പറയുന്നു. അനാരോഗ്യകരമായ ബോഡി മാസ് സൂചികയാണ് ശ്വാസകോശത്തിൻ്റെ പ്രവർത്തനം കുറയുന്നതിന് പ്രധാന കാരണങ്ങളിലൊന്ന്.

Also Read:ഇങ്ങനെപോയാൽ കൃത്രിമ സൗന്ദര്യമൊരു ശാപമായേക്കും, ജാഗ്രതൈ !

ജനനം മുതൽ 24 വയസ്സുവരെയുള്ള കുട്ടികളുടെ ശ്വാസകോശത്തിൻ്റെ പ്രവർത്തന വികസനം വർഷങ്ങളോളം നിരീക്ഷിച്ചാണ് പഠനം നടത്തിയതെന്ന് ​ഗവേഷകൻ ഡോ. ഗാങ് വാങ് പറഞ്ഞു. 4000 കുട്ടികളിലായി നടത്തിയ പഠനത്തിൽ കുട്ടികളിലെ ശ്വാസകോശ പ്രവർത്തനത്തിൽ വളരെ ഉയർന്ന ബിഎംഐ അല്ലെങ്കിൽ അതിവേഗം വർദ്ധിക്കുന്ന ബിഎംഐ കാണാനായി.

ശ്വാസകോശ പ്രശ്നങ്ങൾ തടയാൻ ബിഎംഐയിലെ ആരോഗ്യകരമായ മാറ്റങ്ങളിലൂടെ സാധിക്കുമെന്നും പഠനം കണ്ടെത്തി. ഡോ. ഗാങ് വാങ്ങ് പറയുന്നതനുസരിച്ച് കുട്ടിയുടെ ബിഎംഐ സാധാരണ ആരോഗ്യകരമായ നിലയിലേക്ക് എത്തിയാൽ ശ്വാസകോശ പ്രശ്നങ്ങൾ തടയാൻ സാധിക്കും. ഇത് പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ നടകേണ്ടതാണ്.

ബോഡി മാസ് ഇൻഡക്സ് എന്നാലെന്ത് ?

ഒരാൾക്ക് ഭാരം കുറവാണോ, സാധാരണ ഭാരമാണോ, അമിതഭാരമുണ്ടോ, അമിതവണ്ണമുണ്ടോ എന്ന് നിർണ്ണയിക്കാനുള്ള അളവുകോലായി ബിഎംഐ ഉപയോഗിക്കുന്നു. ഉയരം, ഭാരം, ഭക്ഷണക്രമം തുടങ്ങിയ ചില ഘടകങ്ങൾ ബി‌എം‌ഐയെ സ്വാധീനിക്കുന്നു.

Top