2025 മുതൽ ഐ.ഐ.എം അഹമ്മദാബാദിൽ പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണം

ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജനുവരി 20 ആണ്

2025 മുതൽ ഐ.ഐ.എം അഹമ്മദാബാദിൽ പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണം
2025 മുതൽ ഐ.ഐ.എം അഹമ്മദാബാദിൽ പി.എച്ച്.ഡി പ്രവേശനത്തിൽ സംവരണം

അഹമ്മദാബാദ്: സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 2025 മുതൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് അഹമ്മദാബാദിൽ (IIMA) പി.എച്ച്.ഡി പ്രവേശനത്തിന് സംവരണം നടപ്പിലാക്കും. പട്ടികജാതി, പട്ടികവർഗക്കാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒ.ബി.സി), വികലാംഗരായ ഉദ്യോഗാർത്ഥികൾ എന്നിവർക്ക് 2025 മുതൽ ഡോക്ടറൽ പ്രോഗ്രാമുകളിൽ സംവരണം നടപ്പാക്കാമെന്ന് ഐ.ഐ.എം.എ കഴിഞ്ഞ വർഷം ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പി.എച്ച്.ഡി പ്രോഗ്രാമുകളിൽ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഗ്ലോബൽ ഐ.ഐ.എം അലുമ്‌നി നെറ്റ്‌വർക്ക് അംഗമായ അനിൽ വാഗ്‌ഡെ 2021-ൽ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപ്പര്യ വ്യവഹാരത്തിന് (പി.ഐ.എൽ) ഇൻസ്റ്റിറ്റ്യൂട്ടിന്റെ മറുപടിയായിരുന്നു പ്രഖ്യാപനം.

പി.എച്ച്‌.ഡിയിൽ സംവരണം നൽകാത്തത് ഭരണഘടനാ വ്യവസ്ഥകളുടെയും കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമത്തിൻ്റെയും യൂണിവേഴ്‌സിറ്റി ഗ്രാൻ്റ്‌സ് കമ്മിഷൻ്റെ മാനദണ്ഡങ്ങളുടെയും ലംഘനമാണെന്ന് വാഗ്‌ഡെ പൊതുതാൽപര്യ ഹർജിയിൽ സമർപ്പിച്ചിരുന്നു.

ഡോക്ടറൽ പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജനുവരി 20 ആണ്. അടുത്ത വർഷം മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അഭിമുഖങ്ങൾ നടക്കാൻ സാധ്യതയുണ്ട്.

Top