ചെക്കുകളുടെ ക്ലിയറന്‍സ് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ബാങ്കുകളില്‍ ചെക്ക് പണമാക്കാന്‍ ഇനി ഒരു ദിവസം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും. ചെക്ക് ക്ലിയറിങിന്റെ കാര്യക്ഷമത കൂട്ടുന്നതിനും പണം കൈമാറ്റത്തിലെ റിസ്‌ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. പണനയ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇക്കാര്യം പുറത്തുവിട്ടത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ആന്ധ്രയിൽ ഇനി നിക്ഷേപത്തിനില്ലെന്ന നിലപാട് മാറ്റി ലുലു ഗ്രൂപ്പ്
യുപിഐ വഴി നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തില്‍നിന് അഞ്ച് ലക്ഷമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലെ പരിധി നേരത്തെതന്ന അഞ്ച് ലക്ഷമായി ഉയര്‍ത്തിയിരുന്നു. ഘട്ടംഘട്ടമായി എല്ലാ ഇടപാടുകള്‍ക്കുമുള്ള പരിധി അഞ്ച് ലക്ഷമാക്കുന്നതിന്റെ ഭാഗമായാണിത്.നിലവില്‍ ഓരോ ബാച്ചുകളായാണ് ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നത്. അതിന് ഒരു ദിവസം മുതല്‍ രണ്ട് ദിവസംവരെ ഇപ്പോള്‍ വേണ്ടിവരുന്നുണ്ട്. ഇനിയത് തത്സമയത്തിലേക്ക് മാറും. ഇതോടെ ചെക്കിലെ പണം അക്കൗണ്ടിലെത്താന്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ മതിയാകും.