CMDRF

6 കോടി ഇംപീരിയൽ ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന സംഭരണി; ജല ലഭ്യത ഉറപ്പു വരുത്തി ദുബായ്

6 കോടി ഇംപീരിയൽ ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന സംഭരണി; ജല ലഭ്യത ഉറപ്പു വരുത്തി ദുബായ്
6 കോടി ഇംപീരിയൽ ഗാലൻ വെള്ളം ഉൾക്കൊള്ളുന്ന സംഭരണി; ജല ലഭ്യത ഉറപ്പു വരുത്തി ദുബായ്

ദുബായ് : യുഎയിലെ ലുസെയ്‌ലി മേഖലയിൽ 6 കോടി ഇംപീരിയൽ ഗാലൻ (എംഐജി) വെള്ളം ഉൾക്കൊള്ളുന്ന ജല സംഭരണി കമ്മിഷൻ ചെയ്ത് ദുബായ് ഇലക്ട്രിസ്റ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). 15.74 കോടി ദിർഹമാണ് നിർമാണ ചെലവ്. ഇതോടെ വലിയ ഒരു മാറ്റത്തിനാണ് ദുബായ് തുടക്കമിട്ടുള്ളത് . ജല സംഭരണത്തിന്റെ അളവ് കൂട്ടുന്നതിനൊപ്പം ദുബായുടെ ആവശ്യങ്ങൾക്ക് അനുസരിച്ചു ജല ലഭ്യത ഉറപ്പു വരുത്താനും ലക്ഷ്യമിട്ടാണ് പുതിയ ജല സംഭരണി ഉദ്ഘാടനം ചെയ്തതെന്ന് ദീവ എംഡി സായീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഇതോടെ ഉപ്പുവെള്ളം ശുചീകരിച്ചുള്ള കുടിവെള്ള ലഭ്യത അടുത്ത വർഷം ആകുമ്പോഴേക്കും. 1121.3 മില്യൻ ഗാലൻ (എംഐജി) ആകുമെന്നും അദ്ദേഹം പറഞ്ഞു.

Top