വയനാട് ടൂറിസം മേഖലയെ തിരിച്ചു പിടിക്കാനൊരുങ്ങി ഡബ്ള്യു ഡി എമ്മും എ കെ ടി പി എയും

കഴിഞ്ഞ ഒരു മാസമായി കനത്ത പ്രതിസന്ധിയാണ് വയനാട്ടിലെ ടൂറിസം മേഖല

വയനാട് ടൂറിസം മേഖലയെ തിരിച്ചു പിടിക്കാനൊരുങ്ങി ഡബ്ള്യു ഡി എമ്മും എ കെ ടി പി എയും
വയനാട് ടൂറിസം മേഖലയെ തിരിച്ചു പിടിക്കാനൊരുങ്ങി ഡബ്ള്യു ഡി എമ്മും എ കെ ടി പി എയും

കൽപ്പറ്റ: കേരളക്കര കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ . നിരവധി നാശനഷ്ടങ്ങളും മരണങ്ങളും ഇതിന്റെ ഫലമായി ഉണ്ടായി. ഇപ്പോൾ ഇതാ ദുരന്തത്തിന് ശേഷം പ്രതിസന്ധിയിലായ വയനാട്ടിലെ ടൂറിസം മേഖലയെ കൈപിടിച്ചുയർത്താന്‍ പദ്ധതിയുമായി ഓൾ കേരള ടൂർ പാക്കേജേർസ് അസോസിയേഷനും വയനാട് ടെസ്റ്റിനേഷൻ മേക്കേർസും ഒരുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസമായി കനത്ത പ്രതിസന്ധിയാണ് വയനാട്ടിലെ ടൂറിസം മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്. റിസോർട്ടുകളും ഹോംസ്റ്റേകളും പ്രവർത്തന രഹിതമായതിനാൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെയും അവസ്ഥ കഷ്ടതയിലായി.

ALSO READ: നാറ്റോ അംഗത്വവും വേണ്ടന്ന നിലപാടിൽ ജോർജിയ

ടൂറിസം മേഖലയുടെ പ്രതിസന്ധിയിൽ പരിഹാരം കണ്ടെത്തുന്നതിനായി വയനാട് ഡെസ്റ്റിനേഷൻ മേക്കേർസിന്റെ സഹകരണത്തോടെ വയനാട്ടിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും റിസോർട്ടുകളും സന്ദർശിക്കുകയും ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്തു. ഓൾ കേരള ടൂർ പാക്കേജേർസ് അസോസിയേഷന്റെ അറുപതോളം അംഗങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ 14 ജില്ലകളിലെ ടൂർ ഓപ്പറേറ്റർമാർ കൂടാതെ കേരളത്തിന് പുറത്തു നിന്നുമുള്ള ടൂർ ഓപ്പറേറ്റർമാറും ഇതിൽ ഭാഗമായി.

വയനാട് ടൂറിസം സുരക്ഷിതമാണെന്ന സന്ദേശം വിനോദ സഞ്ചാരികളിലേക്ക് എത്തിക്കുന്നതിനായാണ് റിസോർട്ട് സന്ദർശനവും, ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചതെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേർസ് . പരിപാടിയിൽ വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രസിഡന്റ്‌ പ്രവീൺ, ഓൾ കേരള ടൂർ പാക്കേജേർസ് അസോസിയേഷൻ പ്രസിഡന്റ്‌ ആസിഫ് പത്തൂരും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Top