എറണാകുളം: ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്കുമാർ ആർഎസ് എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിൻറെ ആരോപണത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല രംഗത്ത്. ആർഎസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി ,മഞ്ഞു മലയുടെ ആറ്റം മാത്രമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവദേക്കറെ കണ്ട ഇപി ജയരാൻറെ പദവി പോയി, ഇവിടെ ആരുടെ പദവി ആണ് പോകേണ്ടത്? എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ് ? പൂരം കലക്കി തൃശ്ശൂരിൽ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.
ഇരട്ട ചങ്കന് ഒരു ചങ്കു പോലും ഇല്ല. ഒരു മഞ്ഞു മലയുടെ ആറ്റം മാത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാവിനെ കണ്ടത്. സുരേഷ് ഗോപിയും ബിജെപിയും മറുപടി പറയണം. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതു പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. തൃശൂർ പൂരം അട്ടിമറിച്ചെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാൻ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.