CMDRF

അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ പ്രതികരണവുമായി; സുരേഷ് ഗോപി

അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ പ്രതികരണവുമായി; സുരേഷ് ഗോപി
അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനത്തിൽ പ്രതികരണവുമായി; സുരേഷ് ഗോപി

ബെംഗളൂരു: അങ്കോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതികരിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സംവിധാനത്തിന് ഒരു രീതിയുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനകത്ത് ‘ഇമോഷന്‍’ എന്ന് പറയുന്നതിന്റെ പ്രഷര്‍ അവരുടെ മുകളില്‍ അഗാധമായി വീണാല്‍ ഫലപ്രദമായ പ്രവര്‍ത്തനം എന്ന് പറയുന്നത് സമ്മര്‍ദ്ദത്തിലായിപോകുമെന്ന് സുരേഷ് ഗോപി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

ഇടിഞ്ഞ് വീഴാന്‍ നില്‍ക്കുന്ന രണ്ട് മലകള്‍ ഭീതിയുണ്ടാക്കുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞ ദിവസത്തെ രക്ഷാപ്രവര്‍ത്തനം നേരത്തെ നിറുത്തിവെച്ചതിലും സുരേഷ് ഗോപി പ്രതികരിച്ചു. ദൂരെയിരുന്ന് അഭിപ്രായം പറയുന്നത് ശരിയല്ല. എന്തുകൊണ്ട് എപ്പോള്‍ വീഴ്ച സംഭവിച്ചു തുടങ്ങിയ കാര്യങ്ങള്‍ പിന്നീട് ആലോചിക്കാമെന്നും ഇപ്പോള്‍ അതിനെ പറ്റി ആലോചിക്കാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. കിട്ടുന്ന ഫോഴ്സസിനെ വെച്ച് എത്രയും പെട്ടെന്ന് ഗോള്‍ഡന്‍ അവര്‍ മറ്റൊരുതരത്തിലുള്ള അവറായി മാറാതെ ഫലപ്രദമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതിനായുള്ള പിന്തുണ എല്ലാവരും നല്‍കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

കോഴിക്കോട് മുക്കം സ്വദേശി അര്‍ജുനെയാണ് കഴിഞ്ഞ നാല് ദിവസമായി കാണാതായിരിക്കുന്നത്. തടി കയറ്റിവരുന്ന ലോറിയുടെ ഡ്രൈവറാണ് അര്‍ജുന്‍. അപകടം നടന്നയിടത്ത് ഒരു ചായക്കട ഉണ്ടായിരുന്നതായും അവിടെ ചായ കുടിക്കാന്‍ ഇറങ്ങിയവര്‍ അപകടത്തില്‍പ്പെട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. വാഹനത്തിന്റെ ജിപിഎസ് സിഗ്‌നല്‍ അവസാനമായി ലഭിച്ചത് മണ്ണിടിച്ചില്‍ നടന്നയിടത്താണ്. വണ്ടിയുടെ എന്‍ജിന്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുമുണ്ട്. ലോറി എസി ആയതിനാല്‍ മണ്ണ് ഉള്ളിലേക്ക് കയറാനിടയില്ല. അങ്ങനെയെങ്കില്‍ മണ്ണിനടിയില്‍ ലോറിയും അര്‍ജുനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Top