കുവൈത്ത് സിറ്റി: നിലവിൽ രാജ്യത്ത് ആർട്ടിക്കിൾ 18 റസിഡൻസിയുള്ള പ്രവാസികൾക്ക് കമ്പനികളില്‍ പങ്കാളിയാകുന്നതിനുള്ള നിയന്ത്രണം തുടരുന്നതായി റിപ്പോർട്ട്. അതായത് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് ഈ വിലക്ക് ഏര്‍പ്പെടുത്തുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
ഇതുസംബന്ധിച്ച വാർത്തകൾക്കു പിറകെ നേരത്തേയും തീരുമാനം പിന്‍വലിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. ആർട്ടിക്കിൾ 18 റസിഡൻസിയിലുള്ള പ്രവാസികളെ പുതിയ കമ്പനികൾ സ്ഥാപിക്കുന്നതിൽനിന്ന് വിലക്കുന്നതിലുള്ള നിലപാട്, രാജ്യത്തിന്റെ വാണിജ്യ വ്യവസായ മന്ത്രാലയം ശക്തമാക്കിയതായാണ് ഇപ്പോൾ ലഭിക്കുന്ന പുതിയ റിപ്പോർട്ട്. ഈ നിയമപ്രകാരം പ്രവാസികൾക്ക് കമ്പനികൾ സ്ഥാപിക്കാനോ ലിമിറ്റഡ് ലയബിലിറ്റി കമ്പനികളിൽ പങ്കാളികളോ മാനേജിങ് പങ്കാളികളോ ആകാനോ കഴിയില്ല.
Also Read:ബയോമെട്രിക്: അധികം സമയമില്ല
നിലവിലുള്ള കമ്പനികൾ മാറ്റങ്ങളില്ലാതെ ആർട്ടിക്കിൾ 18 വിസയുള്ള ഷെയർഹോൾഡർമാര്‍ക്ക് പ്രവർത്തനം തുടരാം. ഒരേ സമയം കമ്പനി ഉടമകളും തൊഴിലാളികളുമാകുന്നതിന്റെ സാങ്കേതിക തടസ്സം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിൽ നേരത്തേയും വിലക്ക് ഏർപ്പെടുത്തിയിരുന്നത്. രാജ്യത്തെ ആയിരക്കണക്കിന് കമ്പനികളില്‍ വിദേശികൾ പാർട്ണർമാരോ പങ്കാളികളോ ആയി ജോലി ചെയ്യുന്നുമുണ്ട്.
Also Read: എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ തനിച്ചുവിടരുത്; കര്‍ശന നിര്‍ദേശങ്ങളുമായി അബുദാബിയിലെ സ്കൂള്‍
ഇപ്പോഴത്തെ റിപ്പോർട്ട് പ്രകാരം ആർട്ടിക്കിൾ 18 റസിഡൻസി കൈവശമുള്ള ഏകദേശം 9,600 സ്വകാര്യ മേഖലയിലെ ജീവനക്കാർ വിവിധ കമ്പനികളിൽ പങ്കാളികളോ മാനേജിങ് പങ്കാളികളോ ആണെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്.