CMDRF

ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് നിയന്ത്രണം: തുര്‍ക്കിയ

ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് നിയന്ത്രണം: തുര്‍ക്കിയ
ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് നിയന്ത്രണം: തുര്‍ക്കിയ

അങ്കാറ: ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവി ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിന് തുര്‍ക്കിയ ഇന്‍സ്റ്റഗ്രാമിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തി. ഹനിയ്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇന്‍സ്റ്റഗ്രാം തടഞ്ഞുവെന്ന് തുര്‍ക്കി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫഹ്റെറ്റിന്‍ അല്‍തുന്‍ ആരോപിച്ചിരുന്നു.

അതേസമയം, നിരോധനത്തെക്കുറിച്ചോ അൽതുനിന്റെ വിമര്‍ശനത്തെക്കുറിച്ചോ മെറ്റയില്‍ നിന്ന് അഭിപ്രായമൊന്നും ഉണ്ടായിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.വിലക്കിനുള്ള കാരണമോ എത്രകാലത്തേക്കാണോ എന്നും വ്യക്തമാക്കിയിട്ടില്ല. അതേസമയം ഇത് ലളിതമായ സെന്‍സര്‍ഷിപ്പ് നടപടിയാണെന്ന് തുര്‍ക്കി കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ അല്‍തുന്‍ എക്സില്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം മൊബൈല്‍ ആപ്പും നിലവില്‍ ലഭ്യമല്ല.

Top