ജിദ്ദ: ഹജ്ജ് സീസണോട് അനുബന്ധിച്ച് സീസണൽ വിസകൾക്കും താത്കാലിക വിസകൾക്കും നിയന്ത്രണവുമായി സൗദി. ഖിവ പോർട്ടൽ വഴിയാണ് വിസകൾ ലഭ്യമാകുക. അവശ്യങ്ങൾക്കനുസൃതമായി വിദേശകാര്യമന്ത്രാലയമാണ് വിസകൾ അനുവദിക്കുക. സീസണൽ വിസകൾ കൂടുതലായി ഹജ്ജിനാണ് ആളുകൾ എടുക്കുക. ഇത് അനധികൃതമായി ഉപയോഗിക്കാതിരിക്കാനാണ് നടപടി.
ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി വിദഗ്ധ തൊഴിലാളികളാണോ വിസകൾക്ക് അപേക്ഷിക്കുന്നത് എന്ന് കണ്ടെത്താനുള്ള സംവിധാനങ്ങളും ഒരുങ്ങി കഴിഞ്ഞു. നിയമലംഘനം കണ്ടെത്തിയാൽ നടപടിയുണ്ടാകും. രണ്ടു ദിവസത്തിനകം 3000ത്തോളം അപേക്ഷകരുടെ അഭിമുഖം പ്ലാറ്റ്ഫോം വഴി പൂർത്തീകരിക്കാനും സംവിധാനമുണ്ട്.