കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയത്തിന് കുടിശ്ശിക നല്‍കാനുള്ളവര്‍ക്ക് വാഹന ഇടപാടുകളിലും നിയന്ത്രണം. ഇത്തരക്കാര്‍ക്ക് വൈദ്യുതി ബില്ലുകള്‍ തീര്‍പ്പാക്കുന്നതുവരെ വാഹന രേഖ കൈമാറ്റം പുതുക്കല്‍ എന്നിവ ഉള്‍പ്പെടെ ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്താന്‍ കഴിയില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു പൗരന്മാരില്‍ നിന്നും പ്രവാസികളില്‍ നിന്നും വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കല്‍, സാമ്പത്തിക നഷ്ടം കുറക്കല്‍ എന്നിവ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വൈദ്യുതി ബില്ലുകള്‍, ഗതാഗത നിയമലംഘനങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ക്കുള്ള മറ്റ് കുടിശ്ശികകള്‍ എന്നിവ പൂര്‍ണമായും അടയ്ക്കുന്നതുവരെ വ്യക്തികള്‍ രാജ്യം വിടുന്നത് വിലക്കുന്ന നിയമം അടുത്തിടെ നിലവില്‍ വന്നിരുന്നു കുടിശ്ശികയുള്ള വ്യക്തികളുടെ എല്ലാ ഇടപാടുകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇടപാടുകള്‍ക്ക് തടസ്സങ്ങളുണ്ടാകാതിരിക്കാന്‍ കുടിശ്ശികകള്‍ ഉടനടി തീര്‍ക്കാന്‍ മന്ത്രാലയം ഉണര്‍ത്തി, മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സഹല്‍ ആപ്ലിക്കേഷന്‍ വഴിയോ പേയ്‌മെന്റുകള്‍ നടത്താം.