വിശ്രമമുറി നവീകരണം പ്രതിസന്ധിയില്‍; റെയില്‍വേ ടിടിഇമാര്‍ സമരത്തില്‍

വിശ്രമമുറി നവീകരണം പ്രതിസന്ധിയില്‍; റെയില്‍വേ ടിടിഇമാര്‍ സമരത്തില്‍

ഷൊര്‍ണൂര്‍: വിശ്രമമുറി നവീകരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് റെയില്‍വേ ടിടിഇമാര്‍ സമരത്തില്‍. ഒലവക്കോട്, ഷൊര്‍ണൂര്‍, മംഗലാപുരം ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമില്‍ കിടന്നാണ് ടിടിഇമാര്‍ സമരം ചെയ്യുന്നത്. വിശ്രമമുറികള്‍ നവീകരിക്കണമെന്ന് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം ഉണ്ടായിട്ടും ഡിവിഷനുകള്‍ പാലിക്കുന്നില്ല എന്നാണ് ആക്ഷേപം.

സംയുക്ത ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. വിശ്രമമുറികളില്‍ കുടിവെള്ളം, കാന്റീന്‍ എന്നിവ ഉറപ്പാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വനിതാ ടിടിഇമാര്‍ക്കായി പ്രത്യേക വിശ്രമമുറി വേണമെന്നും ആവശ്യമുണ്ട്.

Top