CMDRF

വ്യോമാക്രമണ ആഘാതം വിലയിരുത്തിയ ശേഷം പ്രതികാര നടപടികളിലേക്ക് കടക്കും

വ്യോമാക്രമണ ആഘാതം വിലയിരുത്തിയ ശേഷം പ്രതികാര നടപടികളിലേക്ക് കടക്കും
വ്യോമാക്രമണ ആഘാതം വിലയിരുത്തിയ ശേഷം പ്രതികാര നടപടികളിലേക്ക് കടക്കും

ടെൽ അവീവ്: ഇസ്രയേലിൽ നടത്തിയ വ്യോമാക്രമണത്തിന്റെ ആഘാതം വിലയിരുത്തിയ ശേഷം കൂടുതൽ പ്രതികാര നടപടികളിലേക്ക് കടക്കുമെന്ന് ലെബനൻ ആസ്ഥാനമായ സായുധസംഘം ഹിസ്ബുള്ളയുടെ നേതാവ് ഹസൻ നസ്റല്ല. കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ പരസ്പരം പോർമുഖം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേലും ഹിസ്ബുള്ളയും. ഇ​തു​വ​രെ​യു​ണ്ടാ​യ​തി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മാ​ണ് ഹി​സ്ബു​ള്ള ഞാ​യ​റാ​ഴ്ച ഇ​സ്ര​യേ​ലി​ൽ ന​ട​ത്തി​യ​ത്. സൈ​നി​ക, ര​ഹ​സ്യാ​ന്വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളെ​ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇസ്രയേലിന്റെ പ്രത്യേക സൈനിക കേന്ദ്രങ്ങളും ഡോം പ്ലാറ്റ്‌ഫോമുകളും മറ്റ് കേന്ദ്രങ്ങളും ആക്രമിച്ചിട്ടുണ്ടെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇസ്രായേലിനെതിരെ നടത്തിയ അക്രമണത്തിൽ തൃപ്തനാണെന്നാണ് നസ്റല്ല പറഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലും വ്യോമാക്രമണം നടത്തിയിരുന്നു.

ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തെ പ്രകീർത്തിച്ച് ഹൂതികൾ രം​ഗത്തെത്തിയിരുന്നു. തങ്ങളുടെ പ്രതികരം പുറകെവരുമെന്ന മുന്നറിയിപ്പും ഹൂതികൾ ഇസ്രയേലിന് നൽകി. ഹി​സ്ബു​ള്ള വാ​ക്കു​പാ​ലി​ച്ചു. ശ​ത്രു​ക്ക​ൾ​ക്ക് കാ​ര്യ​മാ​യി മു​റി​വു​പ​റ്റി​യി​ട്ടു​ണ്ട്. പ്ര​തി​രോ​ധ മു​ന്ന​ണി​ക്ക് ക​രു​ത്തും ശേ​ഷി​യു​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ണ്. യ​മ​നി​ൽ​നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ത്തി​ന് കാ​ത്തു​കൊ​ള്ളു​ക. സ​യ​ണി​സ്റ്റ് രാ​ഷ്ട്രം ചെ​യ്യു​ന്ന
അ​തി​ക്ര​മ​ങ്ങ​ൾക്ക് പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന ത​ങ്ങ​ളു​ടെ മു​ന്ന​റി​യി​പ്പ് സ​ത്യ​മാ​ണെ​ന്ന് വ​രു​ന്ന രാ​പ്പ​ക​ലു​ക​ൾ തെ​ളി​യി​ക്കുമെന്നും അവർ പറഞ്ഞു.

Benjamin Netanyahu

Also read: ഇസ്രയേലിനും അമേരിക്കയ്ക്കും വൻ പ്രതിസന്ധി, ആയുധ കലവറ കാലിയാകുന്നു

അക്രമത്തിന് പിന്നാലെ ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് അടുത്ത 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിന് ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ആക്രമണത്തിന് പിന്നാലെ ടെൽ അവീവിനടുത്തുള്ള ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചു. വടക്കൻ ഇസ്രയേലിലെ പല നഗരങ്ങളിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങുന്നുണ്ടെന്ന് ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു. നാൽപ്പതോളം മിസൈലുകളാണ് ഇസ്രയേൽ ലെബനനിലേക്ക് വിക്ഷേപിച്ചത്. അതേസമയം ഗസ്സയിലെ വെടിനിർത്തലിൽ തുടർ ചർച്ചകൾ കെയ്റോയിൽ നടക്കും.

Top