CMDRF

ഡല്‍ഹി വനിതാ കമ്മീഷനില്‍ കൂട്ടപ്പിരിച്ചുവിടല്‍; 223 ജീവനക്കാരെ പിരിച്ചുവിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍

ഡല്‍ഹി: വനിതാ കമ്മീഷനില്‍ കൂട്ടപിരിച്ചുവിടല്‍. 223 ജീവനക്കാരെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന പിരിച്ചുവിട്ടു. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ അനുവാദം വാങ്ങാതെയാണ് നിയമനം നടത്തിയതെന്ന് പറഞ്ഞാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി. കരാറടിസ്ഥാനത്തില്‍ നിയമിച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കരാറടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷയ്ക്ക് അധികാരമില്ലെന്ന് ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.

ധനവകുപ്പിന്റെ അനുമതിയില്ലാതെ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് കമ്മീഷനെ അറിയിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. നടപടിക്രമങ്ങള്‍ക്ക് അനുസൃതമല്ല നിയമനമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ വ്യക്തമാക്കി. വനിതാ കമ്മീഷനിലെ ജീവനക്കാര്‍ക്കുള്ള വേതനവും അലവന്‍സുകളും വര്‍ദ്ധിപ്പിച്ചത് വ്യവസ്ഥാപിതമായ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലംഘിച്ചാണെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരോപിച്ചു.

Top