തോൽവിയോടെ മടക്കം: നിസ്റ്റർ റൂയി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

2012ൽ കളംവിട്ട നിസ്റ്റൽ റൂയി 2021 ലാണ് ഡച്ച് ഫുട്ബാൾ ക്ലബായ ജോങ് പി.എസ്.വിയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്

തോൽവിയോടെ മടക്കം:  നിസ്റ്റർ റൂയി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു
തോൽവിയോടെ മടക്കം:  നിസ്റ്റർ റൂയി മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

ല​ണ്ട​ൻ: നിസ്റ്റർ റൂയിയെ കയ്യൊഴിഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗലുകരാനായ റൂബൻ അമോറിം മുഖ്യപരിശീലക സ്ഥാനത്തേക്ക് എത്തിയതോടെയാണ് ഡച്ച് പരിശീലകനെ യുണൈറ്റഡ് കൈയ്യൊഴിഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് റൂയി ക്ലബ് വിടുന്ന വാർത്ത പുറത്തുവിട്ടത്. തോ​ൽ​വി​ത്തു​ട​ർ​ച്ച​ക​ളു​ടെ നാ​ണ​ക്കേ​ടി​ൽ മു​ങ്ങി​യതിനെ തുടർന്നാണ് ആദ്യം എറിക് ടെൻ ഹാഗിനെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുന്നത്.

തുടർന്നാണ് സഹപരിശീലകനായിരുന്ന മുൻ ഡച്ച് സൂപ്പർ സ്ട്രൈക്കർ നിസ്റ്റൽ റൂയിയെ ഇടക്കാല പരിശീലകനായി നിയമിച്ചത്. ടീമിനെ മൂന്ന് വിജയങ്ങളും ഒരു സമനിലയും നേടിക്കൊടുത്ത് ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും മുഖ്യപരിശീലക സ്ഥാനത്തേക്ക് യുണൈറ്റഡ് സ്​​പോ​ർ​ട്ടി​ങ് ലി​സ്ബ​ണി​ൽ അ​ത്ഭു​ത​ങ്ങൾ തീർത്ത റൂ​ബ​ൻ ​അമോറിമിനെ കൊണ്ടുവരികയായിരുന്നു. അമോറിമിന് കീഴിൽ സഹപരിശീലകനാകാനുള്ള ആഗ്രഹം നിസ്റ്റൽ റൂയി പ്രകടിപ്പിച്ചിരുന്നു.

Also Read: ഇന്ത്യ പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ വമ്പന്‍ പണി; ടൂര്‍ണമെന്റ് തന്നെ ബഹിഷ്‌കരിക്കാന്‍ നീക്കം

എന്നാൽ, പോർച്ചുഗീസ് മാനേജർ റൂബൻ അമോറിമിന് ദീർഘകാലമായി സ്ഥാപിതമായ കോച്ചിങ് ടീം ഉള്ളതിനാൽ നിസ്റ്റൽ റൂയി ഉൾപ്പെടുത്താനാകില്ലെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. 2012ൽ കളംവിട്ട നിസ്റ്റൽ റൂയി 2021 ലാണ് ഡച്ച് ഫുട്ബാൾ ക്ലബായ ജോങ് പി.എസ്.വിയുടെ പരിശീലകനായി ചുമതലയേൽക്കുന്നത്. 2022-23 കാലഘടത്തിൽ പി.എസ്.വി ഐന്തോവനെ പരിശീലിപ്പിച്ച റൂയി 2024ലാണ് സഹപരിലീശലകനായി യുണൈറ്റഡിലെത്തുന്നത്.

വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ക​ളി​ക്കാ​ർ​ക്കും പ​രി​ശീ​ല​ക​ർ​ക്കു​മാ​യി 100 കോ​ടി ഡോ​ള​റി​ലേ​റെ ചെ​ല​വി​ട്ടി​ട്ടും ഗു​ണം​പി​ടി​ക്കാ​തെ തോ​ൽ​വി​ത്തു​ട​ർ​ച്ച​ക​ളു​ടെ നാ​ണ​ക്കേ​ടി​ൽ മു​ങ്ങി​യ ടീ​മി​നെ തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​കും അ​മോ​റി​മി​നു മു​ന്നി​ൽ. മു​ൻ പോ​ർ​ചു​ഗീ​സ് താ​ര​മാ​യ അ​മോ​റിം 2020ൽ ​ചു​മ​ത​ല​യേ​റ്റ വ​ർ​ഷം ടീം ​പോ​ർ​ചു​ഗ​ലി​ൽ ഫു​ട്ബാ​ൾ കി​രീ​ടം ചൂ​ടി​യി​രു​ന്നു. 2024ൽ ​വീ​ണ്ടും സ്വ​ന്ത​മാ​ക്കി​യ​തി​നു ശേ​ഷ​മാ​ണ് ഇം​ഗ്ലീ​ഷ് ലീ​ഗി​ൽ ചു​വ​ടു​വെ​ക്കു​ന്ന​ത്. 2013ൽ ​അ​ല​ക്സ് ഫെ​ർ​ഗു​സ​ൺ വി​ര​മി​ച്ച ശേ​ഷം ആ​ദ്യ​ത്തെ സ്ഥി​രം പ​രി​ശീ​ല​ക​നാ​ണ് അ​മോ​റിം.

Top