തിരുവനന്തപുരം: കഴക്കൂട്ടത്ത് വീട് കയറി അക്രമിച്ചതിന് പൊലിസില്‍ പരാതി നല്‍കിയ ആളുടെ വീടിനു തീയിട്ടു പ്രതികാരം. കല്‍പന കോളനിയ്ക്ക് സമീപം ഫാത്തിമ പുരത്ത് സ്റ്റാലിന്റെ വീടിനാണ് ഇയാള്‍ തീയിട്ടത്. പഞ്ചായത്ത് ഉണ്ണി എന്നയാളാണ് അക്രമം നടത്തിയത്.
വീട് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. വീട്ടിനുള്ളിലെ എല്ലാ വസ്തുക്കളും കത്തി നശിച്ചു. പൊലീസില്‍ വിവരമറിയിച്ചതിനും സ്റ്റാലിന്റെ മാതാവിന്റെ വീട് കയറി അക്രമിച്ചതിനും കേസ് കൊടുത്തതിനുള്ള വിരോധമാണ് കാരണം.
കഴക്കൂട്ടം, കഠിനംകുളം പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പഞ്ചായത്ത് ഉണ്ണി എന്നറിയപ്പെടുന്ന രതീഷ്. പാര്‍വതി പുത്തനാര്‍ നീന്തി കയറിയാണ് മറു കരയിലുള്ള വീടിനു ഇയാള്‍ തീയിട്ടത്.